കവിത
മധുസൂദനന്‍ നായര്‍
നിന്നില്‍ നിന്നടര്‍ന്നാല്‍
നിന്നില്‍ നിന്നടര്‍ന്നാലെനിക്കൊരു
പുണ്യതീരമുണ്ടാവുമോ ?
മണ്ണിലല്ലാതെ മഞ്ഞുപൂവിന്റെ
മന്ദഹാസമുണ്ടാകുമോ ?
വ്യോമാഗംഗയില്‍ ആയിരം കോടി
താരകങ്ങള്‍ വിളിക്കിലും
ശ്യാമമോഹിനി പോവുകില്ല ഞാന്‍
നിന്‍ സ്വരാഞ്ജലിയാണു ഞാന്‍...
മണ്ണിലല്ലാതെ മഞ്ഞുപൂവിന്റെ
മന്ദഹാസമുണ്ടാകുമോ ?
വ്യോമാഗംഗയില്‍ ആയിരം കോടി
താരകങ്ങള്‍ വിളിക്കിലും
ശ്യാമമോഹിനി പോവുകില്ല ഞാന്‍
നിന്‍ സ്വരാഞ്ജലിയാണു ഞാന്‍...
എനിക്കു മുൻപ്
-മേതിൽ രാധാകൃഷ്ണൻ
എനിക്കു മുൻപ് നീ
മരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാൻ സ്നേഹിക്കുന്ന
ഓരോ വ്യക്തിയും
എനിക്കു മുൻപേ നശിക്കും.
എങ്കിൽ മാത്രമേ
എല്ലാ നഷ്ടങ്ങളും എന്റേതാവൂ.
ആനന്ദധാര
– ബാലചന്ദ്രന്‍ ചുള്ളിക്കാട്
ചൂടാതെ പോയ് നീ, നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചൊരെന് പനീര്പ്പൂവുകള്
കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്ക്കുറിച്ചിട്ട വാക്കുകള്
ഒന്നുതൊടാതെ പോയീ വിരല്ത്തുമ്പിനാല്
ഇന്നും നിനക്കായ്ത്തുടിക്കുമെന് തന്ത്രികള്‍
അന്ധമാം സംവത്സരങ്ങള്ക്കുമക്കരെ
അന്തമെഴാത്തതാമോര്മ്മകള്ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന..
ചാറിചുവപ്പിച്ചൊരെന് പനീര്പ്പൂവുകള്
കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്ക്കുറിച്ചിട്ട വാക്കുകള്
ഒന്നുതൊടാതെ പോയീ വിരല്ത്തുമ്പിനാല്
ഇന്നും നിനക്കായ്ത്തുടിക്കുമെന് തന്ത്രികള്‍
അന്ധമാം സംവത്സരങ്ങള്ക്കുമക്കരെ
അന്തമെഴാത്തതാമോര്മ്മകള്ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന..
- മോഹം -
ഒ.എന്‍.വി
--------------
ഒ.എന്‍.വി
--------------
ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമോന്നുലുതുവാന്‍ മോഹം
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത് അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍ മോഹം
ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം
അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം
----------------------------------------------------------------
--മാമ്പഴം --
വൈലോപ്പിള്ളി ശ്രീധരമേനോന്‍
--മാമ്പഴം --
വൈലോപ്പിള്ളി ശ്രീധരമേനോന്‍
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പിലേറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോൽ
അമ്മലര്‍ ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍ വിരിഞ്ഞ-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണു കണ്ണുനീര്‍ത്തടാകമായ്
മാങ്കനി പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മാന്‍പെഴും മലര്‍ക്കുലയെറിഞ്ഞു വെറും മണ്ണില്‍
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍
തുംഗമാം മീനച്ചൂടാ ല്‍ തൈമാവിന്‍ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വര്‍ണ്ണമായ് തീരും മുന്‍പേ
മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെ പൂകി
വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവന്‍ വാഴ്‌കെ
അയല്‍പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവര്‍ തന്‍ മാവിന്‍ ചോട്ടില്‍ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവര്‍ക്കെന്നാല്‍
അവള്‍ക്കാ ഹന്ത! കണ്ണിരിനാല്‍ അന്ധമാം വര്‍ഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തന്‍
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവള്‍
തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാള്‍
ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലെ
വരിക കണ്ണാല്‍ കാണാ വയ്യത്തൊരെന്‍ കണ്ണനേ
സരസാ നുക ര്‍ന്നാലും തായ തന്‍ നൈവേദ്യം നീ
ഒരു തൈകുളിര്‍ക്കാറ്റായരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു
-----------------------------------------------------------------
ഇരുളിന്‍ മഹാ നിദ്രയില്‍ :
- വി . മധുസൂദനന്‍ നായര്‍ -
- വി . മധുസൂദനന്‍ നായര്‍ -
ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്ത്തി നീ
നിറമുള്ള ജീവിത പീലി തന്നൂ...
എന്‍ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ...
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ...
ഒരു കുഞ്ഞു പൂവിലും കുളിര്‍ കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ ...
ജീവനുരുകുമ്പോളൊരു തുള്ളി ഉറയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ..
കനവിന്റെയിതളായി നിന്നെ പറത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ ..
ഒരു കുഞ്ഞു രാപാടി കരയുമ്പോഴും
നേര്ത്തൊ രരുവി തന്‍ താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു ...
നിന്നിലഭയം തിരഞ്ഞു പോകുന്നു ....
അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്ഗം് വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുന്നതാണെന്റെ സ്വര്ഗംാ
നിന്നിലടിയുന്നതെ നിത്യ സത്യം........................"
-----------------------------------------------------------------
മണിനാദം
മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! - വരുന്നു ഞാൻ!
അനുനയിക്കുവാനെത്തുമെൻ കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:
മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ-
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ! - യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റതോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെൻ മൗനഗാനത്തിൽ
മദതരളമാം മാമരക്കൂട്ടമേ!
പിരിയുകയാണിതാ, ഞാനൊരധഃകൃതൻ
കരയുവാനായ്പിറന്നൊരു കാമുകൻ!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മൺപ്രദീപകം!
അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം,
കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം! - ഹാ, ഭ്രമിച്ചു ഞാൻ തെല്ലിട!
മണിമുഴക്കം മധുരം! - വരുന്നു ഞാൻ!
അനുനയിക്കുവാനെത്തുമെൻ കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:
മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ-
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ! - യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റതോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെൻ മൗനഗാനത്തിൽ
മദതരളമാം മാമരക്കൂട്ടമേ!
പിരിയുകയാണിതാ, ഞാനൊരധഃകൃതൻ
കരയുവാനായ്പിറന്നൊരു കാമുകൻ!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മൺപ്രദീപകം!
അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം,
കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം! - ഹാ, ഭ്രമിച്ചു ഞാൻ തെല്ലിട!
-----------------------------------------------------------------
കണ്ണട :മുരുകൻ കാട്ടാക്കട
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
രക്ത്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം
കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ
പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
സ്മരണകുടീരങ്ങൾ പെരുകുംബോൾ
പുത്രൻ ബലിവഴിയെ പോകുംബോൾ
മാത്രുവിലാപത്താരാട്ടിൻ
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ് പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
പൊട്ടിയ താലിചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുംബോൾ
പുറകിലെ മാവിൽ കയറുകൾ കാണാം
തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുംബിര തേടൽ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം
തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം
അരികിൽ ശീമ കാറിന്നുള്ളിൽ
സുകശീതള മൃതു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
തിണ്ണയിലൻബതു കാശിൻ പെൻഷൻ
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ് പായ്‌വ്വതുകാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടകുന്നുകൾ കാണാം
കുത്തി പായാൻ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
വിളയില്ല തവളപാടില്ലാ
കൂറ്റൻ കുഴികൾ കുപ്പത്തറകൾ
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ
സ്പടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ച്ച്കൾ
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
-----------------------------------------------------------------
അഗസ്ത്യഹൃദയം
-- മധുസൂധനന്‍ നായര്‍ --
-- മധുസൂധനന്‍ നായര്‍ --
രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളില് കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം
ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേളയൊരുകാത-
മൊരുകാതമേയുള്ളു മുകളീലെത്താൻ.
ഇപ്പൊള് നാമെത്തിയീ വനപര്ണ്ണശാലയുടെ
കൊടുമുടിയിലിവിടാരുമില്ലേ
വനപര്ണ്ണശാലയില്ലല്ലോ വനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്
മരുന്നുരക്കുന്നതില്ലല്ലോ
പശ്ശ്യേമ ശരതശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതീലല്ലോ
ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ
ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ
ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും
ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ
ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം
ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ…??
വനപർണ്ണശാലയില്ലല്ലോ,മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റികാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻ
മുദ്രാദലങ്ങളീല്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമപോലുമില്ലല്ലോ…
ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്കു പുളയുന്നു.
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു
ഭൌമമൌഡ്യം വാതുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-
ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-
ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീശൈല
നാഡിയോ തീരെത്തളർന്നിരിക്കുന്നു.
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു
ദാഹമേറുന്നോ..?രാമ
ദേഹമിടറുന്നോ…
നീർക്കിളികൾ പാടുമൊരു ദിക്കുകാണാമവിടെ
നീർക്കണിക തേടിഞാനൊന്നുപോകാം
കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം
ആതുരശരീരത്തിലിഴയുന്ന നീർ നാഡി-
യന്ത്യപ്രതീക്ഷയായ്ക്കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലുകൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെനോവുമീ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം, തമ്മിൽ
സൌഖ്യം നടിക്കാം…….
നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന
മുൻപരിചയങ്ങളാണല്ലേ..?
അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?
കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-
ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….
അവള് പെറ്റ മക്കള്ക്ക് നീ കവചമിട്ടു
അന്യോന്യമെയ്യുവാന് അസ്ത്രം കൊടുത്തു
അഗ്നി ബീജം കൊണ്ട് മേനികള് മെനഞ്ഞു
മോഹബീജം കൊണ്ട് മേടകള് മെനഞ്ഞു
രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
ഉന്മാദ വിദ്യയില് ബിരുദം കൊടുത്തു
നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു
നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു
ആപിന്ച്ചു കരളുകള്‍ ചുരന്നെടുതല്ലേ
നീ പുതിയ ജീവിത രസായനം തീര്‍ത്തു
നിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു
മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു
എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തം
നിന്‍ കണ്ണിലെന്നുമേ കണ്നായിരുന്നോരെന്‍
കരളിലോ………
കരളുന്ന ദൈന്യം
ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-
മുയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ
കമലം തുറക്കാം
ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്പുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെയൊരായിരംകോടി
യാവർത്തിച്ചു പുഷ്പരസശക്തിയായ്മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി
നപ്പുറത്തമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.? വിണ്ണിന്റെ കയ്യിലൊരു
ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ
മൺകുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ
സൌരസൌമ്യാഗ്നികലകൾ കൊണ്ടുവർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരിതേടു
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർഥനാദങ്ങളിൽ
വിശ്വനാഭിയിലഗ്നിപദ്മപശ്യന്തിക്കു
വശ്യത ചുരത്തുന്ന മാതൃനാളങ്ങളീൽ
അച്യുതണ്ടിന്നന്തരാളത്തിലെപരാ
ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി
ലെവിടെയോ തപമാണഗസ്ത്യൻ
ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..???
-----------------------------------------------------------------
നാറാണത്ത് ഭ്രാന്തന്‍
-- മധുസൂധനന്‍ നായര്‍ --
നാറാണത്ത് ഭ്രാന്തന്‍
-- മധുസൂധനന്‍ നായര്‍ --
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളിൽ ഞാനാണനാധൻ
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല
വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന
പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ
കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുംബോൾ
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലിൽ
കഴകത്തിനെത്തി നിൽകുംബോൾ
കോലായിലീകാലമൊരു മന്തുകാലുമായ്
തീ കായുവാനിരിക്കുന്നു
ചീർത്ത കൂനൻ കിനാക്കൾത്തൻ കുന്നിലേകീ
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു
ഒട്ടിവലിയുന്ന ദിശയെട്ടുമുപശന്തിയുടെ
മൊട്ടുകൾ വിരഞ്ഞു നട കൊൾകേ
ഓർമയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേർവ്വരയിലേക്കു തിരിയുന്നു
ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതൻ വ്രതശുധി
വടിവാർന്നൊരെൻ അമ്മയൊന്നിച്ച്
തേവകൾ തുയിലുണരുമിടനാട്ടിൽ
താരുകലാ ഭാവനകൾ വാർക്കുന്ന പൊന്നംബലങ്ങളീൽ
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും
നാട്ടു പൂഴി പര പ്പുകളിൽ
മോതിരം ഘടകങ്ങൾ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയിൽ
നാണം ചുവക്കും വടക്കിനി തിണ്ണയിൽ
ഇരുളിന്റെ ആഴത്തിൽ ആദ്യാത്മ ചൈതന്യം
ഇമവെട്ടിവിരിയുന്ന വേടമാടങ്ങളിൽ
ഈറകളിളം തണ്ടിൽ ആത്മ ബ്ബോധതിന്റെ
ഈണം കൊരുക്കുന്ന കാടക പൊന്തയിൽ
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവചിന്തുകേട്ടാടും വനങ്ങളിൽ
ആടിമാസം കുലപേടി വേഷം കളഞ്ഞാവണി
പൂവുകൾ തീർക്കും കളങ്ങളിൽ
അടിയാർ തുറക്കുന്ന പാടപറംബുകളിൽ
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളിൽ
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ
വർണ്ണങ്ങൾ വറ്റുമുന്മതമാർന്ന വിഭ്രമ
ചുഴികളിൽ അലഞ്ഞതും
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ
വർണ്ണങ്ങൾ വറ്റുമുന്മതമാർന്ന വിഭ്രമ
ചുഴികളിൽ അലഞ്ഞതും
കാർമ്മണ്ണിലുയിരിട്ടൊരാശ മേൽ
ആഡ്യത്വം ഉച്ച്നേരുക്കൾ ചൊരിഞ്ഞതും
പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങൾ പന്ത്രണ്ടു കയ്യിൽ വളർന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളിൽ
രണ്ടെന്ന ഭാവം തികഞ്ഞു
രാശിപ്രമാണങ്ങൾ മാറിയിട്ടോ
നീച രാശിയിൽ വീണുപോയിട്ടോ
ജന്മശേഷത്തിൻ അനാഥത്വമോ
പൂർവ്വ കർമ്മദോഷത്തിന്റെ കാറ്റോ
താളമർമ്മങ്ങൾ പൊട്ടിതെറിച്ച ത്രുഷ്ണാർദ്ധമാം
ഉന്മതത്തിൻ മാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ
രാന്ദ്യം കുടിച്ചും തെഴുതും മുതിർന്നവർ
പത്തു കൂറായ് പൂറ്റുറപ്പിച്ചവർ
എന്റെ എന്റെ എന്നാർത്തും കയർതും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹ ചിദ്ര ഹോമങ്ങൽ തിമിർക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ
പൊട്ടിച്ചിരിച്ചും പുലംബികരഞ്ഞും
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത
പെരിയ സത്യത്തിന്റെ നിർവ്വികാരത്ത്വമായ്
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ
ഓങ്കാര ബീജം തെളിഞ്ഞു
എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി തളർന്നു
ഉടൽതേടി അലയും ആത്മാക്കളോട്
അദ്വൈതമുരിയാടി ഞാനിരിക്കുംബോൾ
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ
ചാത്തനൂട്ടാനെത്തുമാറുടു ഞങ്ങൾ
ചേട്ടന്റെ ഇല്ലപറംബിൽ
ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും പള്ളുപോലും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത
പെരിയ സത്യത്തിന്റെ നിർവ്വികാരത്ത്വമായ്
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ
ഓങ്കാര ബീജം തെളിഞ്ഞു
എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി തളർന്നു
ഉടൽതേടി അലയും ആത്മാക്കളോട്
അദ്വൈതമുരിയാടി ഞാനിരിക്കുംബോൾ
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ
ചാത്തനൂട്ടാനെത്തുമാറുടു ഞങ്ങൾ
ചേട്ടന്റെ ഇല്ലപറംബിൽ
ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും പള്ളുപോലും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം
ഇന്നലത്തെ ഭ്രാത്രു ഭാവം
തങ്ങളിൽ തങ്ങളിൽ മുഖതു തുപ്പും
നമ്മൾ ഒന്നെനു ചൊല്ലും ചിരിക്കും
പിണ്ടം പിത്രുകൾക്കു വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും
പിന്നെ അന്നത്തെ അന്നത്തിനന്ന്യന്റെ
ഭാണ്ടങ്ങൾ തന്ത്രതിലൊപ്പിച്ചെടുക്കും
ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ
ചാത്തിരാങ്കം നടത്തുന്നു
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കതിനാളുകൂട്ടുന്നു
വായില്ലകുന്നിലെപാവത്തിനായ്
പങ്കു വാങ്ങിപകുത്തെടുക്കുന്നു
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു
സപ്തമുഘ ജടരാഗ്നിയത്രെ
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു
സപ്തമുഘ ജടരാഗ്നിയത്രെ
ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ
ഒരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാൻ
ഒരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ് കൂംബി നിൽക്കുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അർത്ത്ധിയിൽ വർണ്ണവും പിത്തവും തപ്പുന്നു
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണു
ഊഴിയിൽ ദാഹമേ ബാക്കി
ചാരങ്ങൾപോലും പകുത്തുത്തിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുംബോൾ
ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുംബോൾ
അറിയാതെ ആശിച്ചുപോകുന്നു ഞാനും
വീണ്ടുമൊരുനാൾ വരും
വീണ്ടുമൊരുനാൾ വരും
എന്റെ ചുടലപറംബിലെ തുടതുള്ളുമീ
സ്വാർദ്ധ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ അനലിൽ നിന്നു
അമരഗീതം പോലെ ആത്മാക്കൾ
ഇഴചേർന്നൊരു അദ്വൈത പദ്മമുണ്ടയ്‌വരും
അതിലെന്റെ കരളിന്റെ നിറവും സുഗന്തവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൽ
അണുരൂപമാർന്നടയിരിക്കും
അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു
ഒരു പുതിയ മാനവനുയിർക്കും
അവനിൽനിന്നദ്യമായ് വിശ്വസ്വയം പ്രഭാ പടലം
ഈ മണ്ണിൽ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം...........
-----------------------------------------------------------------
ഓര്‍മ്മകളുടെ ഓണം
(ബാലചന്ദ്രന്‍ ചുള്ളിക്കാട് )
(ബാലചന്ദ്രന്‍ ചുള്ളിക്കാട് )
ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ് ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.
-----------------------------------------------------------------
അശ്വമേധം
- വയലാര്‍ -
- വയലാര്‍ -
ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍
ആരൊരാളതിന്‍ മാര്‍ഗം മുടക്കുവാന്‍
ദിഗ് വിജയത്തിനെന്‍ സര്‍ഗ്ഗശക്തിയാം
ഈ കുതിരയെ വിട്ടയക്കുന്നു ഞാന്‍.
വിശ്വസംസ്കാര വേദിയില്‍ പുത്തനാം
അശ്വമേധം നടത്തുകയാണ് ഞാന്‍
നിങ്ങള്‍ കണ്ടോ ശിരസ്സുയര്‍ത്തിപ്പായും
എന്‍ കുതിരയെ ചെമ്പന്‍ കുതിരയെ?
എന്തൊരുന്‍മേഷമാണതിന്‍ കണ്‍കളില്‍
എന്തൊരുത്സാഹമാണതിന്‍ കാല്‍കളില്‍
കോടി കോടി പുരുഷാന്തരങ്ങളില്‍ക്കൂടി-
നേടിയതാണതിന്‍ ശക്തികള്‍
വെട്ടി വെട്ടി പ്രക്യതിയെ മല്ലിട്ട്
വെട്ടി നേടിയതാണതിന്‍ സിദ്ധികള്‍
മന്ത്രമായൂര പിഞ്ചികാ ചാലന
തന്ത്രമല്ലതില്‍ സംസ്കാര മണ്ഡലം.
കോടി കോടി ശതാബ്ദങ്ങള്‍ മുമ്പോരു
കാട്ടിനുള്ളില്‍ വെച്ചെന്‍റെ പിതാമഹര്‍
കണ്ടതാണിക്കുതിരയെ കാട്ടുപുല്‍-
ത്തണ്ടു നല്‍കി വളര്‍ത്തി മുത്തശ്ശിമാര്‍.
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവേ
എത്രയെത്ര ശവകുടീരങ്ങളില്‍
ന്യത്തമാടിയതാണാ കുളമ്പുകള്‍.
ധ്യതരാഷ്ട പ്രതാപങ്ങള്‍ തന്‍ കോട്ട
കൊത്തളങ്ങളെ പിന്നിടും യാത്രയില്‍
എത്ര കൊറ്റക്കുടകള്‍ യുഗങ്ങളില്‍
കുത്തിനിര്‍ത്തിയ മുത്തണി കൂണുകള്‍
ആ കുളമ്പടി ഏറ്റേറ്റു വീണുപോയ്
അത്രയേറെ ഭരണകൂടങ്ങളും.
കുഞ്ചിരോമങ്ങള്‍ തുള്ളിച്ച് തുള്ളിച്ച്
സഞ്ചരിച്ചൊരീ ചെമ്പന്‍ കുതിരയെ
പണ്ട് ദൈവം കടിഞ്ഞാണുമായ് വന്ന്
കൊണ്ടുപോയി സവാരിക്കിറങ്ങുവാന്‍.
പിന്നെ രാജകീയോന്മത്ത സേനകള്‍
വന്നു നിന്നൂ പടപ്പാളയളങ്ങളില്‍
ആഗമസത്വ വേദികള്‍ വന്നുപോല്‍
യോഗദണ്ഡില്‍ ഇതിനെ തളയ്ക്കുവാന്‍.
എന്‍റെ പൂര്‍വ്വികര്‍ അശ്വഹ്യദയജ്ഞര്‍
എന്‍റെ പൂര്‍വ്വികര്‍ വിശ്വവിജയികള്‍
അങ്കമാടീ കുതിരയെ വീണ്ടെടുത്ത്
അന്നണഞ്ഞൂയുഗങ്ങള്‍ തന്‍ നായകര്‍
മണ്ണില്‍ നിന്നും പിറന്നവര്‍ മണ്ണിനെ
പൊന്നണിയിച്ച സംസ്കാര ശില്പികള്‍
നേടിയാതാണവരോട് ഞാന്‍ എന്നില്‍
നാടുണര്‍ന്നോരു നാളീക്കുതിരയെ
ഈ യുഗത്തിന്‍റെ സാമൂഹ്യശക്തി ഞാന്‍
മായുകില്ലെന്‍റെ ചൈതന്യ വീചികള്‍.
ഈശ്വരനല്ല മാന്തികനല്ല ഞാന്‍
പച്ചമണ്ണിന്‍ മനുഷ്യത്വമാണു ഞാന്‍
ദിഗ് വിജയത്തിനെന്‍ സര്‍ഗ്ഗശക്തിയാം
ഈ കുതിരയെ വിട്ടയക്കുന്നു ഞാന്‍
ഈശ്വരനല്ല ഞാന്‍ മാന്തികനല്ല ഞാന്‍
പച്ചമണ്ണിന്‍ മനുഷ്യത്വമാണു ഞാന്‍
----------------------------------------
---പൂന്താനം ---
ജ്ഞാനപ്പാന
മംഗളാചരണം
കൃഷ്ണ ! കൃഷ്ണ ! മുകുന്ദാ ജനാര്‍ദ്ദന
കൃഷ്ണ ! ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിതാനന്ദ നാരായണാ ഹരേ !
ഗുരുനാഥന്‍ തുണ ചെയ്ക സന്തതം
തിരു നാമങ്ങള്‍ നാവിന്‍മേലെപ്പൊഴും
പിരിയാതേയിരിക്കണം നമ്മുടെ
നരജന്‍മം സഫലമാക്കീടുവാന്‍
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനി നാളേയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവും
മിന്നനേരമെന്നേതുമറിഞ്ഞീലാ
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍.
മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു കേറ്റുന്നതും ഭവാന്‍
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍
മനു ജാതിയില്‍ തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം
പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പല ജാതി പറയുന്നു ശാസ്ത്രങ്ങള്‍
കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം
സംഖ്യാശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‍ക്കട്ടെ സര്‍വ്വവും
-------------------------------------------------------
തത്വവിചാരം
ചുഴന്നീടുന്ന സംസാര ചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ ചെയ്‌തിരിക്കുന്നു
എളുതായിട്ടു മുക്‌തി ലഭിപ്പാനായ്
ചെവി തന്നിതു കേള്‍പ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജോതിസ്വരൂപമായ്
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനക്കും ജനങ്ങള്‍ക്കു
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
നൊന്നായുള്ളോരു ജോതിസ്വരൂപമായ്
ഒന്നിലുമൊരു ബന്ധമില്ലാതെയായ്
നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്
------------------------------------------------
കര്‍മ്മം
ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍
മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും
പുണ്യ കര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
പുണ്യ പാപങ്ങള്‍ മിശ്രമാം കര്‍മ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍
മൂന്നുകൊണ്ടും തളയ്ക്കുന്നു ജീവനെ
പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രെ ഭേദങ്ങള്‍
രണ്ടിനാലുമെടുത്തു പണിചെയ്‌ത
ചങ്ങലയല്ലൊ മിശ്രമാം കര്‍മ്മവും
ബ്രഹ്മവാദിയായീച്ചയെറുമ്പോളം
കര്‍മ്മബദ്ധന്‍മാരെന്നതറിഞ്ഞാലും
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കര്‍മ്മ പാശത്തെ ലംഘിക്കയെന്നതു
ബ്രഹ്മാവിന്നുമെളുതല്ല നിര്‍ണ്ണയം.
ദിക്പാലന്‍മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു
അല്‍പ്പകര്‍മ്മികളാകിയ നാമെല്ലാ-
മല്‍പ്പകാലം കൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും
കര്‍മ്മം കൊണ്ടു കളിക്കുന്നതിങ്ങനെ
നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയില്‍ വന്നുപിറന്നിട്ടു
സുകൃതം ചെയ്‌തു മേല്‍പ്പോട്ടുപോയവര്‍
സ്വര്‍ഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍
പരിപാകവുമെള്ളോളമില്ലവര്‍
പരിചോടങ്ങിരുന്നുട്ടു ഭൂമിയില്‍ ജാതരായ്;
ദുരിതം ചെയ്‌തു ചത്തവര്‍
വന്നൊരദ്ദുരിതത്തിന്‍ ഫലമായി
പിന്നെപ്പോയ് നരകങ്ങളില്‍ വീഴുന്നു
സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്
നരലോകേ മഹീസുരനാകുന്നു
ചണ്ഡകര്‍മ്മങ്ങള്‍ ചെയ്‌തവര്‍ ചാകുമ്പോള്‍
ചണ്ഡാലകുലത്തില്‍പ്പിറക്കുന്നു
അസുരന്‍മാര്‍ സുരന്‍മാരായിടുന്നു
അമരന്‍മാര്‍ മരങ്ങളായിടുന്നു
അജം ചത്തു ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു.-
നരിചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ് പോകുന്നു
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ
കീഴ്മേലിങ്ങനെ മണ്ടുന്ന ജീവന്‍മാര്‍
ഭൂമിയീന്നത്രെ നേടുന്നു കര്‍മ്മങ്ങള്‍
സീമയില്ലാതോളം പല കര്‍മ്മങ്ങള്‍
ഭൂമിയീന്നത്രെ നേടുന്നു ജീവന്‍മാര്‍
അങ്ങനെ ചെയ്‌തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നില്‍
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്‍മാര്‍
തങ്ങള്‍ ചെയ്‌തോരുകര്‍മ്മങ്ങള്‍തന്‍ഫലം
ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍
ഉടനേ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കല്‍ നിന്നുടന്‍
കൊണ്ടുപോന്ന ധനം കൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനെ
-------------------------------------------
ഭാരതമഹിമ
കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ
ജന്‍മദേശമിഭൂമിയറിഞ്ഞാലും
കര്‍മ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങും സാധിയാ നിര്‍ണ്ണയം
ഭക്‌തന്‍മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും
സക്‌തരായ വിഷയി ജനങ്ങള്‍ക്കും
ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തിടും
വിശ്വമാതാവു ഭൂമി ശിവ ശിവ!
വിശ്വനാഥന്റെ മുലപ്രകൃതി താന്‍
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്
അവനീതല പാലനത്തിന്നല്ലോ
അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിമൂന്നിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു
ലവണാം ബുധിമദ്ധ്യേ വിളങ്ങുന്ന
ജംബു ദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്ത്തുന്നു പിന്നെയും
ഭൂപത്മത്തിന്നു കര്‍ണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‍ക്കുന്നു
ഇതിലൊമ്പതു കണ്ടങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ടന്‍മാര്‍
കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു
കര്‍മ്മബീജമതീന്നു മുളക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവര്‍കള്‍ക്കും
കര്‍മ്മബീജമതീന്നു മുളക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവര്‍കള്‍ക്കും
കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്‍മനാശം വരുത്തേണമെങ്കിലും
ഭാരതമായ ണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം
അത്രമുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്‌തി വരുത്തുവാന്‍
കൃഷ്ണ! കൃഷ്ണ! മുകുന്ദാ ജനാര്‍ദ്ദനാ!
കൃഷ്ണ! ഗോവിന്ദ! രാമാ! എന്നിങ്ങനെ
തിരുനാമാസങ്കീര്‍ത്തനമെന്നിയേ
മറ്റേതുമില്ല യത്നമറിഞ്ഞാലും
അതുചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍
പതിമൂന്നിലുമുള്ള ജനങ്ങളും
മറ്റുദ്വീപുകളാറിലുമുള്ളോരും
മറ്റുണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റുമൂന്നു യുഗങ്ങളിലുള്ളോരും
മുക്‌തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്കയാല്‍
കലികാലത്തെ, ഭാരത ണ്ഡത്തെ
കലിതാദരം കൈവണങ്ങീടുന്നു-
അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍
യോഗ്യതവരുത്തീടുവാന്‍ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതണ്ഡത്തില്‍ പിറന്നൊരു
മാനുഷര്‍ക്കും കലിക്കും നമസ്ക്കാരം
എന്നെല്ലാം പുകഴ്ത്തീടുന്നു മറ്റുള്ളോര്‍
എന്നതെന്തിനു നാം പറഞ്ഞീടുന്നു?
---------------------------------
എന്തിന്റെ കുറവ്
കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്പ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്‍മാരുമല്ലയോ
ചെമ്മെ നന്നായ് നിരൂപിപ്പിനെല്ലാരും
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളില്‍ പേടി കുറകയോ?
നാവു കൂടാതെ ജന്‍മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്കയോ?
കഷ്ടം! കഷ്ടം! നിരൂപണം കൂടാതെ
ചുട്ടുതിന്നുന്നു ജന്‍മം പഴുതേ നാം!
----------------------------------------
മനുഷ്യ ജന്‍മം ദുര്‍ല്ലഭം
എത്ര ജന്‍മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താല്‍
എത്ര ജന്‍മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്‍മം മരങ്ങളായ് നിന്നതും
എത്ര ജന്‍മമരിച്ചു നടന്നതും
എത്ര ജന്‍മം മൃഗങ്ങള്‍ പശുക്കളായ്
അതു വന്നിട്ടീവണ്ണം ലഭിച്ചൊരു
മര്‍ത്ത്യ ജന്‍മത്തില്‍ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും
പത്തു മാസം വയറ്റില്‍ കഴിഞ്ഞുപോയ്
പത്തു പന്തീരാണ്ടുണ്ണിയായിട്ടും പോയ്
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമെന്നില്ലല്ലോ;
നീര്‍പ്പോള പോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു
ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!
----------------------------------------
സംസാര വര്‍ണ്ണന
സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലര്‍-
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതികെട്ടു നടക്കുന്നിതു ചിലര്‍;
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍
കോലകങ്ങളില്‍ സേവകരായിട്ടു
കോലം കെട്ടി ഞെളിയുന്നിതു ചിലര്‍;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‍മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തില്‍ പോലും കാണുന്നില്ല ചിലര്‍
സത്തുക്കള്‍കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവെപ്പോലെ ക്രൂദ്ധിക്കുന്നു ചിലര്‍
വന്ദിതന്‍മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലര്‍;
ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവുമെനിക്കൊക്കായെന്നും ചിലര്‍;
അര്‍ത്ഥാശയ്ക്കു വിരുതു വിളിപ്പിപ്പാന്‍
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;
സ്വര്‍ണ്ണങ്ങള്‍ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‍ക്കുന്നിതു ചിലര്‍
മത്തേഭംകൊണ്ടു കച്ചവടം ചെയ്‌തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പല്‍ വെപ്പിച്ചിടു-
മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പൊഴും
അര്‍ത്ഥത്തെക്കൊതിച്ചത്രെ നശിക്കുന്നു;
അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിനൊരുകാലം
പത്തുകിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍
അയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേര്‍വിടാതെ കരേറുന്നു മേല്‍ക്കുമേല്‍
സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍
സ്വല്‍പ്പമാത്രം കൊടാ ചില ദുഷ്ടന്‍മാര്‍
ചത്തുപോകും നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും
പശ്ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു
വിത്തത്തിലാശ പറ്റുകഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ്മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കള്‍
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കും പോലെ ഗര്‍ദ്ദഭം
കൃഷ്ണ! കൃഷ്ണ! നിരൂപിച്ചു കാണുമ്പോള്‍
തൃഷ്ണ കൊണ്ടു ഭ്രമിക്കുന്നിതൊക്കെയും
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടി മണ്ടിക്കരേറുന്നു മോഹവും
വന്നുവോണം കഴിഞ്ഞു വിഷുവെന്നും
വന്നില്ലല്ലോ തിരുവാതിരയെന്നും
കുംഭ മാസത്തിലാകുന്നു നമ്മുടെ
ജന്‍മനക്ഷത്രമശ്വതി നാളെന്നും
ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും;
ഉണ്ണിയൂണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ തന്നെ വന്ന നിലമിനി-
ക്കാണമെന്നെന്നെടുപ്പിക്കരുതെന്നും;
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവാനാവോളം
കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ
ജന്‍മങ്ങള്‍ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതില്‍ വന്നു പിറന്നതുമെത്രനാള്‍
പഴുതേ തന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും
ഇന്നു നാമ സങ്കീര്‍ത്തനം കൊണ്ടുടന്‍
വന്നു കൂടും പുരുഷാര്‍ത്ഥമെന്നതും
ഇനിയുള്ള നരക ഭയങ്ങളും
ഇന്നുവേണ്ടും നിരൂപണമൊക്കെയും
എന്തിനു വൃഥാ കാലം കളയുന്നു!
വൈകുണ്ഠത്തിനു പൊയ്ക്കൊള്‍വിനെല്ലാരും
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ?
അര്‍ത്ഥമോ പുരുഷാര്‍ത്ഥമിരിക്കവേ
അര്‍ത്ഥത്തിനു കൊതിക്കുന്നതെന്തു നാം?
മദ്ധാഹ്നപ്രകാശമിരിക്കവേ
ഖദ്യോദത്തെയോ മാനിച്ചുകൊള്ളേണ്ടു?
ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്?
മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!
വിഷ്ണു ഭക്‌തന്‍മാരില്ലേ ഭുവനത്തില്‍?
മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍
ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ടികള്‍
ഭുവനത്തിലെ ഭൂതികളൊക്കെയും
ഭുവനം നമുക്കായതിതു തന്നെ
വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചര മാതാവും
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീടുവാനുള്ള നാളൊക്കെയും
ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളൂ
സക്‌തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്‌തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം
ഹരിഷ്രാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടന്‍
സജ്ജനങ്ങളെക്കാണുന്ന നേരത്ത്
ലജ്ജകൂടാതെ വീണു നമിക്കണം
ഭക്‌തി തന്നില്‍ മുഴുകിച്ചമഞ്ഞുടന്‍
മത്തനെപ്പോലെ നൃത്തം കുതിക്കണം
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍
പ്രാരാബ്ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്
കൊതിച്ചീടുന്ന ബ്രഹ്മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനും
സക്‌തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്‍
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സില്‍ മുഴുക്കേണ്ട
തിരുനാമത്തിന്‍ മാഹാത്മ്യം കേട്ടാലും
ജാതിപാര്‍ക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവു കൂടാതെ ജന്‍മമതാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍
എണ്ണമറ്റ തിരുനാമമുള്ളതില്‍
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തില്‍ താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരു നേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്‍മസാഫല്യമപ്പോഴെ വന്നുപോയ്
ബ്രഹ്മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യര്‍ താനും പറഞ്ഞിതു
ബാദരായണന്‍ താനുമരുള്‍ചെയ്‌തു
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു
ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍
ആനന്ദം പൂണ്ടു ബ്രഹ്മത്തില്‍ച്ചേരുവാന്‍
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിന്‍ മാഹാത്മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുള്‍ക ഭഗവാനേ!
----------------------------------------------------------------
അമ്മ
ഒ.എന്‍ .വി
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക് കല്ലിനെക്കാളുറപ്പായിരുന്നു
നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു
ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും
ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ
ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍
അ കൈവിരുതു പുകഴ്തുമാരും അ പുകഴ് ഏതിനും മീതെയല്ലോ
കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി
കല്ലിനും മീതെയായ് ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മയാര്‍ന്നുപോയി
ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ...
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി
വല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി
തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താല്
ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും
ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ
ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി
ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും
ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ
അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി
കഞ്ഞിക്കലവും തലയിലേന്തി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ
മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മണ്ടിക്കിതച്ചുവരുന്നതാരോ
മൂക്കിന്റെതുമ്പത്ത് തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു
ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു
എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി
കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു
ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ
ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല
ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങളെല്ലാമറിഞ്ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേ
വൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കി
കൂടെപ്പൊറുത്ത പുരുഷനോടും കൂടപ്പിറപ്പുകളോടുമായി
ഗത്ഗതത്തോടു പൊരുതിടുപോല്‍ അക്ഷരമോരോന്നുമൂന്നിയൂന്നി
അന്ത്യമാം തന്നഭിലാഷപ്പോള്‍ അഞ്ജലിപൂര്‍വ്വം അവള്‍ പറഞ്ഞു
ഭിത്തിയുറക്കാനീപ്പെണ്ണിനേയും ചെത്തിയകല്ലിന്നിടക്കു നിര്‍ത്തി
കെട്ടിപ്പടുക്കുമുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍
!കെട്ടിമറയ്‌ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്‌ക്കെല്ലേയെന്റെ കയ്യും
എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക് കൊണ്ടുപോരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവധിക്കൂ
ഏതുകാറ്റുമെന്‍ പാട്ടുപാടുന്നൂ ഏതു മണ്ണിലും ഞാന്‍ മടയ്ക്കുന്നു
മണ്ണളന്ന് തിരിച്ചു കോല്‍നാട്ടി മന്നരായ് മധിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത വന്‍പിയെന്നൊരാക്കോട്ടതന്‍ മുന്നില്
ഇന്നുകണ്ടേനപ്പെണ്ണിന്‍ അപൂര്‍ണ്ണസുന്ദരമായ വെണ്‍ശിലാശില്‍പ്പം
എന്തിനോവേണ്ടി നീട്ടിനില്‍ക്കുന്ന ചന്തമോലുന്നൊരാവലം കൈയ്യും
ഞെട്ടില്‍നിന്ന് പാല്‍ തുള്ളികള്‍ ഊറും മട്ടിലുള്ളൊരാ നഗ്‌നമാം മാറും
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു
കുമാരനാശാന്റെ കവിതകള്‍
------ വീണപൂവ് -----------
1
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്ത്താനല്‍?
2
ലാളിച്ചു പെറ്റ ലതയന്പൊ ടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്ന്നുൊ മലരേ, ദളമര്മ്മ രങ്ങള്‍
3
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്ന്നുട
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍
4
ശീലിച്ചു ഗാനമിടചേര്ന്നുന ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവുമയേ, തെളിവാര്ന്നു താരാ-
ജാലത്തൊടുന്മുഖതയാര്ന്നുമ പഠിച്ചു രാവില്‍
5
ഈവണ്ണമന്പൊ്ടു വളര്ന്ന ഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്ന്നു വദനം, കവിള്‍ കാന്തിയാര്ന്നുള
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.
6
ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍
7
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്പുൈഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം
8
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്ത്ഥി കള്‍ ചിത്രമല്ല-
തില്ലാര്ക്കു മീഗുണവു, മേവമകത്തു തേനും
9
ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്ന്നിവരിക്കാം
10
"കാലം കുറഞ്ഞ ദിനമെങ്കിലുമര്ത്ഥ്ദീര്ഘം ,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.
11
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്നിതന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍
12
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം
13
എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?
14
ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്ത്തിനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!
15
ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?
16
ഒന്നോര്ക്കിഞലിങ്ങിവ വളര്ന്നു ദൃഢാനുരാഗ-
മന്യോന്യമാര്ന്നു പയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.
17
ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ
18
ഹാ! പാര്ക്കി ലീ നിഗമനം പരമാര്ത്ഥതമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്ക്കു ക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.
19
പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്പഥടുവിനാര്ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?
20
പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ് കുസുമചേതന പോയമാര്ഗ്ഗ -
മേകാന്തഗന്ധമിതു പിന്തുസടരുന്നതല്ലീ?
21
ഹാ! പാപമോമല്മുലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു കപോതമെന്നും?
22
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി
23
ഞെട്ടറ്റു നീ മുകളില്നി്ന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്ന്ന്വര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ
24
അത്യന്തകോമളതയാര്ന്നൊ രു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍
25
അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും
26
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്ദ്ര യായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം
27
താരങ്ങള്‍ നിന്‍ പതനമോര്ത്തുു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു
28
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്ത്ഥനമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്ത്തുത ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
29
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്സ ഖന്‍ ഗിരിതടത്തില്‍ വിവര്ണ്ണ നായ് നി-
ന്നിണ്ടല്പ്പെ ടുന്നു, പവനന്‍ നെടുവീര്പ്പി ടുന്നു.
30
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.
31
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്നി ന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?
32
എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം
33
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്ന്നു് വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്ത്താഞല്‍.
34
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്ണ്ണചമാ,യഹഹ! നിന്നുടെ ദായഭാഗം.
35
ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്മ്മ ഗതി പോലെ വരും ജഗത്തില്‍
കല്പിരച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍
36
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍
37
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്പദ്രുമത്തിനുടെ കൊമ്പില്‍ വിടര്ന്നി ടാം നീ.
38
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ് നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം
39
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്ഷികമാര്ക്കുസ
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ് നീ
സ്വര്ല്ലോ കവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍
40
ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്ക്കക പൂവേ!
41
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്ക്കുവമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!
-------( ശുഭം )--------
ആശാന്‍ - ആശയ ഗംഭീരന്‍, വള്ളത്തോള്‍ - പ്രകൃതി രമണീയന്‍, ഉള്ളൂര്‍ - ഉല്ലേഖ ഗായകന്‍ എന്നാണല്ലോ ...
വള്ളത്തോളിന്റെ 'ലക്ഷ്മണോപദേശത്തില്‍ ' നിന്നും -
"ഭോഗങ്ങളെല്ലാം ക്ഷണ പ്രഭാച്ചഞ്ചാലം
വേഗേനെ നഷ്ടമാം ആയുസുമോര്‍ക്ക നീ
വഹ്നി സന്തപ്ത ലോഹസ്താംബു് ബിന്ദുനാം
സന്നിഭം മര്‍ത്യ ജന്മം ക്ഷണ ഭംഗുരം
ചക്ഷു ശ്രവണ ഗളസ്തമാം ദര്ദ്ധുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നത് പോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോല ചേതസ്സാ ഭോഗങ്ങള്‍ തേടുന്നു
താന്തര്‍ പെരുവഴിയമ്പലം തന്നിലെ
താന്തരായ് കൂടി വിയോഗം വരുംപോലെ"
ആശാന്റെ ചണ്ടാല ഭിക്ഷുകിയിലെ ഒരു ഭാഗം..
"ദാഹിക്കുന്നൂ ഭഗിനി കൃപാ രസ
മോഹനം കുളിര്‍ തണ്ണീരിതാശു നീ.
ഓമനേ തരൂ തെല്ലെന്നതു് കേട്ടോ-
രാമനോഹരി അമ്പരന്നോതിനാള്‍ ്‍
അല്ലല്ലെന്തു കഥയിതു കഷ്ടമേ
അല്ലലാലങ്ങു ജാതി മറന്നിതോ
നീച നാരി തന്‍ കയ്യാല്‍ ജലം വാങ്ങി
യാജമിക്കുമോ ചൊല്ലെഴും ആര്യന്മാര്‍
ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി
ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ
ഭീതി കൂടാതെ തരികതെനിക്ക് നീ
എന്നുടനെ കരപുടം നീട്ടിനാന്‍
ചെന്നളിന മനോഹരം സുന്ദരം
പിന്നെ തര്‍ക്കം പറഞ്ഞില്ലയോമലാള്‍
തന്വിയാനവള്‍ കല്ലല്ലിരുംപല്ല "
<<<<<<<<<<<<ആ പൂമാല>>>>>>>>>>>>>
അച്ഛന്റെ ചുംബനം
ശ്രീകുമാരൻ തമ്പി
ചങ്ങമ്പുഴ
പണ്ടത്തെകളിത്തോഴൻ
സുഗതകുമാരി
---പൂന്താനം ---
ജ്ഞാനപ്പാന
മംഗളാചരണം
കൃഷ്ണ ! കൃഷ്ണ ! മുകുന്ദാ ജനാര്‍ദ്ദന
കൃഷ്ണ ! ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിതാനന്ദ നാരായണാ ഹരേ !
ഗുരുനാഥന്‍ തുണ ചെയ്ക സന്തതം
തിരു നാമങ്ങള്‍ നാവിന്‍മേലെപ്പൊഴും
പിരിയാതേയിരിക്കണം നമ്മുടെ
നരജന്‍മം സഫലമാക്കീടുവാന്‍
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനി നാളേയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവും
മിന്നനേരമെന്നേതുമറിഞ്ഞീലാ
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍.
മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു കേറ്റുന്നതും ഭവാന്‍
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍
മനു ജാതിയില്‍ തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം
പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പല ജാതി പറയുന്നു ശാസ്ത്രങ്ങള്‍
കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം
സംഖ്യാശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‍ക്കട്ടെ സര്‍വ്വവും
-------------------------------------------------------
തത്വവിചാരം
ചുഴന്നീടുന്ന സംസാര ചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ ചെയ്‌തിരിക്കുന്നു
എളുതായിട്ടു മുക്‌തി ലഭിപ്പാനായ്
ചെവി തന്നിതു കേള്‍പ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജോതിസ്വരൂപമായ്
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനക്കും ജനങ്ങള്‍ക്കു
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
നൊന്നായുള്ളോരു ജോതിസ്വരൂപമായ്
ഒന്നിലുമൊരു ബന്ധമില്ലാതെയായ്
നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്
------------------------------------------------
കര്‍മ്മം
ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍
മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും
പുണ്യ കര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
പുണ്യ പാപങ്ങള്‍ മിശ്രമാം കര്‍മ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍
മൂന്നുകൊണ്ടും തളയ്ക്കുന്നു ജീവനെ
പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രെ ഭേദങ്ങള്‍
രണ്ടിനാലുമെടുത്തു പണിചെയ്‌ത
ചങ്ങലയല്ലൊ മിശ്രമാം കര്‍മ്മവും
ബ്രഹ്മവാദിയായീച്ചയെറുമ്പോളം
കര്‍മ്മബദ്ധന്‍മാരെന്നതറിഞ്ഞാലും
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കര്‍മ്മ പാശത്തെ ലംഘിക്കയെന്നതു
ബ്രഹ്മാവിന്നുമെളുതല്ല നിര്‍ണ്ണയം.
ദിക്പാലന്‍മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു
അല്‍പ്പകര്‍മ്മികളാകിയ നാമെല്ലാ-
മല്‍പ്പകാലം കൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും
കര്‍മ്മം കൊണ്ടു കളിക്കുന്നതിങ്ങനെ
നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയില്‍ വന്നുപിറന്നിട്ടു
സുകൃതം ചെയ്‌തു മേല്‍പ്പോട്ടുപോയവര്‍
സ്വര്‍ഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍
പരിപാകവുമെള്ളോളമില്ലവര്‍
പരിചോടങ്ങിരുന്നുട്ടു ഭൂമിയില്‍ ജാതരായ്;
ദുരിതം ചെയ്‌തു ചത്തവര്‍
വന്നൊരദ്ദുരിതത്തിന്‍ ഫലമായി
പിന്നെപ്പോയ് നരകങ്ങളില്‍ വീഴുന്നു
സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്
നരലോകേ മഹീസുരനാകുന്നു
ചണ്ഡകര്‍മ്മങ്ങള്‍ ചെയ്‌തവര്‍ ചാകുമ്പോള്‍
ചണ്ഡാലകുലത്തില്‍പ്പിറക്കുന്നു
അസുരന്‍മാര്‍ സുരന്‍മാരായിടുന്നു
അമരന്‍മാര്‍ മരങ്ങളായിടുന്നു
അജം ചത്തു ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു.-
നരിചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ് പോകുന്നു
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ
കീഴ്മേലിങ്ങനെ മണ്ടുന്ന ജീവന്‍മാര്‍
ഭൂമിയീന്നത്രെ നേടുന്നു കര്‍മ്മങ്ങള്‍
സീമയില്ലാതോളം പല കര്‍മ്മങ്ങള്‍
ഭൂമിയീന്നത്രെ നേടുന്നു ജീവന്‍മാര്‍
അങ്ങനെ ചെയ്‌തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നില്‍
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്‍മാര്‍
തങ്ങള്‍ ചെയ്‌തോരുകര്‍മ്മങ്ങള്‍തന്‍ഫലം
ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍
ഉടനേ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കല്‍ നിന്നുടന്‍
കൊണ്ടുപോന്ന ധനം കൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനെ
-------------------------------------------
ഭാരതമഹിമ
കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ
ജന്‍മദേശമിഭൂമിയറിഞ്ഞാലും
കര്‍മ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങും സാധിയാ നിര്‍ണ്ണയം
ഭക്‌തന്‍മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും
സക്‌തരായ വിഷയി ജനങ്ങള്‍ക്കും
ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തിടും
വിശ്വമാതാവു ഭൂമി ശിവ ശിവ!
വിശ്വനാഥന്റെ മുലപ്രകൃതി താന്‍
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്
അവനീതല പാലനത്തിന്നല്ലോ
അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിമൂന്നിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു
ലവണാം ബുധിമദ്ധ്യേ വിളങ്ങുന്ന
ജംബു ദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്ത്തുന്നു പിന്നെയും
ഭൂപത്മത്തിന്നു കര്‍ണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‍ക്കുന്നു
ഇതിലൊമ്പതു കണ്ടങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ടന്‍മാര്‍
കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു
കര്‍മ്മബീജമതീന്നു മുളക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവര്‍കള്‍ക്കും
കര്‍മ്മബീജമതീന്നു മുളക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവര്‍കള്‍ക്കും
കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്‍മനാശം വരുത്തേണമെങ്കിലും
ഭാരതമായ ണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം
അത്രമുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്‌തി വരുത്തുവാന്‍
കൃഷ്ണ! കൃഷ്ണ! മുകുന്ദാ ജനാര്‍ദ്ദനാ!
കൃഷ്ണ! ഗോവിന്ദ! രാമാ! എന്നിങ്ങനെ
തിരുനാമാസങ്കീര്‍ത്തനമെന്നിയേ
മറ്റേതുമില്ല യത്നമറിഞ്ഞാലും
അതുചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍
പതിമൂന്നിലുമുള്ള ജനങ്ങളും
മറ്റുദ്വീപുകളാറിലുമുള്ളോരും
മറ്റുണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റുമൂന്നു യുഗങ്ങളിലുള്ളോരും
മുക്‌തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്കയാല്‍
കലികാലത്തെ, ഭാരത ണ്ഡത്തെ
കലിതാദരം കൈവണങ്ങീടുന്നു-
അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍
യോഗ്യതവരുത്തീടുവാന്‍ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതണ്ഡത്തില്‍ പിറന്നൊരു
മാനുഷര്‍ക്കും കലിക്കും നമസ്ക്കാരം
എന്നെല്ലാം പുകഴ്ത്തീടുന്നു മറ്റുള്ളോര്‍
എന്നതെന്തിനു നാം പറഞ്ഞീടുന്നു?
---------------------------------
എന്തിന്റെ കുറവ്
കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്പ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്‍മാരുമല്ലയോ
ചെമ്മെ നന്നായ് നിരൂപിപ്പിനെല്ലാരും
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളില്‍ പേടി കുറകയോ?
നാവു കൂടാതെ ജന്‍മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്കയോ?
കഷ്ടം! കഷ്ടം! നിരൂപണം കൂടാതെ
ചുട്ടുതിന്നുന്നു ജന്‍മം പഴുതേ നാം!
----------------------------------------
മനുഷ്യ ജന്‍മം ദുര്‍ല്ലഭം
എത്ര ജന്‍മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താല്‍
എത്ര ജന്‍മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്‍മം മരങ്ങളായ് നിന്നതും
എത്ര ജന്‍മമരിച്ചു നടന്നതും
എത്ര ജന്‍മം മൃഗങ്ങള്‍ പശുക്കളായ്
അതു വന്നിട്ടീവണ്ണം ലഭിച്ചൊരു
മര്‍ത്ത്യ ജന്‍മത്തില്‍ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും
പത്തു മാസം വയറ്റില്‍ കഴിഞ്ഞുപോയ്
പത്തു പന്തീരാണ്ടുണ്ണിയായിട്ടും പോയ്
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമെന്നില്ലല്ലോ;
നീര്‍പ്പോള പോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു
ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!
----------------------------------------
സംസാര വര്‍ണ്ണന
സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലര്‍-
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതികെട്ടു നടക്കുന്നിതു ചിലര്‍;
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍
കോലകങ്ങളില്‍ സേവകരായിട്ടു
കോലം കെട്ടി ഞെളിയുന്നിതു ചിലര്‍;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‍മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തില്‍ പോലും കാണുന്നില്ല ചിലര്‍
സത്തുക്കള്‍കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവെപ്പോലെ ക്രൂദ്ധിക്കുന്നു ചിലര്‍
വന്ദിതന്‍മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലര്‍;
ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവുമെനിക്കൊക്കായെന്നും ചിലര്‍;
അര്‍ത്ഥാശയ്ക്കു വിരുതു വിളിപ്പിപ്പാന്‍
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;
സ്വര്‍ണ്ണങ്ങള്‍ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‍ക്കുന്നിതു ചിലര്‍
മത്തേഭംകൊണ്ടു കച്ചവടം ചെയ്‌തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പല്‍ വെപ്പിച്ചിടു-
മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പൊഴും
അര്‍ത്ഥത്തെക്കൊതിച്ചത്രെ നശിക്കുന്നു;
അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിനൊരുകാലം
പത്തുകിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍
അയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേര്‍വിടാതെ കരേറുന്നു മേല്‍ക്കുമേല്‍
സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍
സ്വല്‍പ്പമാത്രം കൊടാ ചില ദുഷ്ടന്‍മാര്‍
ചത്തുപോകും നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും
പശ്ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു
വിത്തത്തിലാശ പറ്റുകഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ്മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കള്‍
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കും പോലെ ഗര്‍ദ്ദഭം
കൃഷ്ണ! കൃഷ്ണ! നിരൂപിച്ചു കാണുമ്പോള്‍
തൃഷ്ണ കൊണ്ടു ഭ്രമിക്കുന്നിതൊക്കെയും
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടി മണ്ടിക്കരേറുന്നു മോഹവും
വന്നുവോണം കഴിഞ്ഞു വിഷുവെന്നും
വന്നില്ലല്ലോ തിരുവാതിരയെന്നും
കുംഭ മാസത്തിലാകുന്നു നമ്മുടെ
ജന്‍മനക്ഷത്രമശ്വതി നാളെന്നും
ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും;
ഉണ്ണിയൂണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ തന്നെ വന്ന നിലമിനി-
ക്കാണമെന്നെന്നെടുപ്പിക്കരുതെന്നും;
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവാനാവോളം
കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ
ജന്‍മങ്ങള്‍ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതില്‍ വന്നു പിറന്നതുമെത്രനാള്‍
പഴുതേ തന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും
ഇന്നു നാമ സങ്കീര്‍ത്തനം കൊണ്ടുടന്‍
വന്നു കൂടും പുരുഷാര്‍ത്ഥമെന്നതും
ഇനിയുള്ള നരക ഭയങ്ങളും
ഇന്നുവേണ്ടും നിരൂപണമൊക്കെയും
എന്തിനു വൃഥാ കാലം കളയുന്നു!
വൈകുണ്ഠത്തിനു പൊയ്ക്കൊള്‍വിനെല്ലാരും
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ?
അര്‍ത്ഥമോ പുരുഷാര്‍ത്ഥമിരിക്കവേ
അര്‍ത്ഥത്തിനു കൊതിക്കുന്നതെന്തു നാം?
മദ്ധാഹ്നപ്രകാശമിരിക്കവേ
ഖദ്യോദത്തെയോ മാനിച്ചുകൊള്ളേണ്ടു?
ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്?
മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!
വിഷ്ണു ഭക്‌തന്‍മാരില്ലേ ഭുവനത്തില്‍?
മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍
ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ടികള്‍
ഭുവനത്തിലെ ഭൂതികളൊക്കെയും
ഭുവനം നമുക്കായതിതു തന്നെ
വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചര മാതാവും
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീടുവാനുള്ള നാളൊക്കെയും
ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളൂ
സക്‌തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്‌തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം
ഹരിഷ്രാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടന്‍
സജ്ജനങ്ങളെക്കാണുന്ന നേരത്ത്
ലജ്ജകൂടാതെ വീണു നമിക്കണം
ഭക്‌തി തന്നില്‍ മുഴുകിച്ചമഞ്ഞുടന്‍
മത്തനെപ്പോലെ നൃത്തം കുതിക്കണം
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍
പ്രാരാബ്ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്
കൊതിച്ചീടുന്ന ബ്രഹ്മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനും
സക്‌തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്‍
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സില്‍ മുഴുക്കേണ്ട
തിരുനാമത്തിന്‍ മാഹാത്മ്യം കേട്ടാലും
ജാതിപാര്‍ക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവു കൂടാതെ ജന്‍മമതാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍
എണ്ണമറ്റ തിരുനാമമുള്ളതില്‍
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തില്‍ താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരു നേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്‍മസാഫല്യമപ്പോഴെ വന്നുപോയ്
ബ്രഹ്മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യര്‍ താനും പറഞ്ഞിതു
ബാദരായണന്‍ താനുമരുള്‍ചെയ്‌തു
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു
ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍
ആനന്ദം പൂണ്ടു ബ്രഹ്മത്തില്‍ച്ചേരുവാന്‍
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിന്‍ മാഹാത്മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുള്‍ക ഭഗവാനേ!
----------------------------------------------------------------
അമ്മ
ഒ.എന്‍ .വി
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക് കല്ലിനെക്കാളുറപ്പായിരുന്നു
നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു
ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും
ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ
ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍
അ കൈവിരുതു പുകഴ്തുമാരും അ പുകഴ് ഏതിനും മീതെയല്ലോ
കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി
കല്ലിനും മീതെയായ് ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മയാര്‍ന്നുപോയി
ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ...
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി
വല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി
തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താല്
ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും
ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ
ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി
ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും
ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ
അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി
കഞ്ഞിക്കലവും തലയിലേന്തി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ
മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മണ്ടിക്കിതച്ചുവരുന്നതാരോ
മൂക്കിന്റെതുമ്പത്ത് തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു
ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു
എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി
കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു
ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ
ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല
ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങളെല്ലാമറിഞ്ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേ
വൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കി
കൂടെപ്പൊറുത്ത പുരുഷനോടും കൂടപ്പിറപ്പുകളോടുമായി
ഗത്ഗതത്തോടു പൊരുതിടുപോല്‍ അക്ഷരമോരോന്നുമൂന്നിയൂന്നി
അന്ത്യമാം തന്നഭിലാഷപ്പോള്‍ അഞ്ജലിപൂര്‍വ്വം അവള്‍ പറഞ്ഞു
ഭിത്തിയുറക്കാനീപ്പെണ്ണിനേയും ചെത്തിയകല്ലിന്നിടക്കു നിര്‍ത്തി
കെട്ടിപ്പടുക്കുമുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍
!കെട്ടിമറയ്‌ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്‌ക്കെല്ലേയെന്റെ കയ്യും
എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക് കൊണ്ടുപോരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവധിക്കൂ
ഏതുകാറ്റുമെന്‍ പാട്ടുപാടുന്നൂ ഏതു മണ്ണിലും ഞാന്‍ മടയ്ക്കുന്നു
മണ്ണളന്ന് തിരിച്ചു കോല്‍നാട്ടി മന്നരായ് മധിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത വന്‍പിയെന്നൊരാക്കോട്ടതന്‍ മുന്നില്
ഇന്നുകണ്ടേനപ്പെണ്ണിന്‍ അപൂര്‍ണ്ണസുന്ദരമായ വെണ്‍ശിലാശില്‍പ്പം
എന്തിനോവേണ്ടി നീട്ടിനില്‍ക്കുന്ന ചന്തമോലുന്നൊരാവലം കൈയ്യും
ഞെട്ടില്‍നിന്ന് പാല്‍ തുള്ളികള്‍ ഊറും മട്ടിലുള്ളൊരാ നഗ്‌നമാം മാറും
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു
കുമാരനാശാന്റെ കവിതകള്‍
------ വീണപൂവ് -----------
1
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്ത്താനല്‍?
2
ലാളിച്ചു പെറ്റ ലതയന്പൊ ടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്ന്നുൊ മലരേ, ദളമര്മ്മ രങ്ങള്‍
3
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്ന്നുട
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍
4
ശീലിച്ചു ഗാനമിടചേര്ന്നുന ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവുമയേ, തെളിവാര്ന്നു താരാ-
ജാലത്തൊടുന്മുഖതയാര്ന്നുമ പഠിച്ചു രാവില്‍
5
ഈവണ്ണമന്പൊ്ടു വളര്ന്ന ഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്ന്നു വദനം, കവിള്‍ കാന്തിയാര്ന്നുള
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.
6
ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍
7
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്പുൈഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം
8
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്ത്ഥി കള്‍ ചിത്രമല്ല-
തില്ലാര്ക്കു മീഗുണവു, മേവമകത്തു തേനും
9
ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്ന്നിവരിക്കാം
10
"കാലം കുറഞ്ഞ ദിനമെങ്കിലുമര്ത്ഥ്ദീര്ഘം ,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.
11
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്നിതന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍
12
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം
13
എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?
14
ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്ത്തിനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!
15
ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?
16
ഒന്നോര്ക്കിഞലിങ്ങിവ വളര്ന്നു ദൃഢാനുരാഗ-
മന്യോന്യമാര്ന്നു പയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.
17
ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ
18
ഹാ! പാര്ക്കി ലീ നിഗമനം പരമാര്ത്ഥതമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്ക്കു ക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.
19
പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്പഥടുവിനാര്ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?
20
പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ് കുസുമചേതന പോയമാര്ഗ്ഗ -
മേകാന്തഗന്ധമിതു പിന്തുസടരുന്നതല്ലീ?
21
ഹാ! പാപമോമല്മുലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു കപോതമെന്നും?
22
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി
23
ഞെട്ടറ്റു നീ മുകളില്നി്ന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്ന്ന്വര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ
24
അത്യന്തകോമളതയാര്ന്നൊ രു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍
25
അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും
26
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്ദ്ര യായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം
27
താരങ്ങള്‍ നിന്‍ പതനമോര്ത്തുു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു
28
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്ത്ഥനമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്ത്തുത ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
29
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്സ ഖന്‍ ഗിരിതടത്തില്‍ വിവര്ണ്ണ നായ് നി-
ന്നിണ്ടല്പ്പെ ടുന്നു, പവനന്‍ നെടുവീര്പ്പി ടുന്നു.
30
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.
31
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്നി ന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?
32
എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം
33
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്ന്നു് വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്ത്താഞല്‍.
34
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്ണ്ണചമാ,യഹഹ! നിന്നുടെ ദായഭാഗം.
35
ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്മ്മ ഗതി പോലെ വരും ജഗത്തില്‍
കല്പിരച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍
36
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍
37
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്പദ്രുമത്തിനുടെ കൊമ്പില്‍ വിടര്ന്നി ടാം നീ.
38
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ് നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം
39
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്ഷികമാര്ക്കുസ
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ് നീ
സ്വര്ല്ലോ കവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍
40
ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്ക്കക പൂവേ!
41
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്ക്കുവമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!
-------( ശുഭം )--------
ആശാന്‍ - ആശയ ഗംഭീരന്‍, വള്ളത്തോള്‍ - പ്രകൃതി രമണീയന്‍, ഉള്ളൂര്‍ - ഉല്ലേഖ ഗായകന്‍ എന്നാണല്ലോ ...
വള്ളത്തോളിന്റെ 'ലക്ഷ്മണോപദേശത്തില്‍ ' നിന്നും -
"ഭോഗങ്ങളെല്ലാം ക്ഷണ പ്രഭാച്ചഞ്ചാലം
വേഗേനെ നഷ്ടമാം ആയുസുമോര്‍ക്ക നീ
വഹ്നി സന്തപ്ത ലോഹസ്താംബു് ബിന്ദുനാം
സന്നിഭം മര്‍ത്യ ജന്മം ക്ഷണ ഭംഗുരം
ചക്ഷു ശ്രവണ ഗളസ്തമാം ദര്ദ്ധുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നത് പോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോല ചേതസ്സാ ഭോഗങ്ങള്‍ തേടുന്നു
താന്തര്‍ പെരുവഴിയമ്പലം തന്നിലെ
താന്തരായ് കൂടി വിയോഗം വരുംപോലെ"
ആശാന്റെ ചണ്ടാല ഭിക്ഷുകിയിലെ ഒരു ഭാഗം..
"ദാഹിക്കുന്നൂ ഭഗിനി കൃപാ രസ
മോഹനം കുളിര്‍ തണ്ണീരിതാശു നീ.
ഓമനേ തരൂ തെല്ലെന്നതു് കേട്ടോ-
രാമനോഹരി അമ്പരന്നോതിനാള്‍ ്‍
അല്ലല്ലെന്തു കഥയിതു കഷ്ടമേ
അല്ലലാലങ്ങു ജാതി മറന്നിതോ
നീച നാരി തന്‍ കയ്യാല്‍ ജലം വാങ്ങി
യാജമിക്കുമോ ചൊല്ലെഴും ആര്യന്മാര്‍
ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി
ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ
ഭീതി കൂടാതെ തരികതെനിക്ക് നീ
എന്നുടനെ കരപുടം നീട്ടിനാന്‍
ചെന്നളിന മനോഹരം സുന്ദരം
പിന്നെ തര്‍ക്കം പറഞ്ഞില്ലയോമലാള്‍
തന്വിയാനവള്‍ കല്ലല്ലിരുംപല്ല "
അച്ഛനുറങ്ങികിടക്കുന്നുനിശ്ചലം
നിശബ്ദതപോലുംഅന്നുനിശബ്ദമായ്
വന്നവർവന്നവർനാലുകെട്ടിൽതങ്ങി
നിന്നുപോയ്ഞാന്നനിഴലുകൾമാതിരി
ഇത്തിരിചാണകംതേച്ചവെറും
നിലത്തച്ഛനുറങ്ങാൻകിടന്നതെന്തിങ്ങനെ
വീടിനകത്തുകരഞ്ഞുതളർന്നമ്മവീണുപോയ്
നേരംവെളുത്തനേരംമുതൽ
വാരിയെടുത്തെന്നെയുമ്മവെച്ചമ്മയന്നൊരോന്നു
ചൊല്ലികരഞ്ഞതോരർക്കുന്നുഞാൻ
നൊമ്പരംകൊണ്ടുംവിതുമ്പിഞാൻ
എൻകളിപമ്പരംകാണാതിരുന്നതുകാരണം
വന്നവർവന്നവർഎന്നെനോക്കികൊണ്ടു
നെടുവീർപ്പിടുന്നതെങ്ങിനെ
ഒന്നുമെനിയ്ക്കുമനസ്സിലായില്ല
അച്ഛനിന്നുണരാത്തതുംഉമ്മതരാത്തതും
ഒച്ചയുണ്ടാക്കുവാൻപാടില്ല
ഞാൻഎന്റെഅച്ഛനുറങ്ങിഉണർന്നെണീയ്ക്കുന്നതുംവരെ
പച്ചപ്പിലാവിലതൊപ്പിയുംവെച്ചുകൊണ്ടച്ഛന്റെ
കൺപീലിമെല്ലെതുറന്നുഞാൻ
പെയ്തുതോരാത്തമിഴികളുമായ്
എന്റെകൈതട്ടിമാറ്റിപതുക്കെയെൻമാതുലൻ
എന്നെയൊരാൾവന്നെടുത്തുതോളത്തിട്ടുകൊണ്ടുപോയ്
കണ്ണീരയാളിലുംകണ്ടുഞാൻ
എന്തുകൊണ്ടാണച്ഛനിന്നുണരാത്തതെന്നെ
യെടുത്താളോടുചോദിച്ചുഞാൻ
കുഞ്ഞിന്റെയച്ഛൻമരിച്ചുപോയെന്നയാൾ
നെഞ്ഞകംപിഞ്ഞിപറഞ്ഞുമറുപടി
ഏതാണ്ടാപകടമാണെന്നച്ഛനെന്നോർത്ത്
വേദനപ്പെട്ടഞാനൊന്നൊശ്വാസിച്ചുപോയ്
ആലപ്പുഴയ്ക്കുപോയെന്നുകേൾക്കുന്നതുപോലൊരു
തോന്നലാണുണ്ടായതപ്പൊഴും
ആലപ്പുഴയ്ക്ക്പോയിവന്നാൽഅച്ഛനെനിയ്ക്കാറഞ്ചു
കൊണ്ടത്തരാറുള്ളതോർത്തുഞാൻ
അച്ഛൻമരിച്ചതേയുള്ളൂ
മരിച്ചതത്രകുഴപ്പമാണെന്നറിഞ്ഞില്ലഞാൻ
എന്നിട്ടുമെന്നിട്ടുമങ്ങേമുറിയ്ക്കക
ത്തെന്തിനാണമ്മകരയുന്നതിപ്പോഴും
ചാരത്തുചെന്നുഞാൻചോദിച്ചിതമ്മയോ
ടാരാണുകൊണ്ടുകളഞ്ഞതെൻകളിപമ്പരം
കെട്ടിപ്പിടിച്ചമ്മപൊട്ടിക്കരഞ്ഞുപോയ്
കുട്ടനെയിട്ടേച്ചുപോയതെന്തിങ്ങനെ.
അച്ഛനുണ്ടപ്പുറത്തിത്തിരിമുൻപുഞാൻ
അച്ചനെകണ്ടതാണെന്നുത്തരംനല്‍കിഞാൻ
അമ്മപറഞ്ഞുമകനേനമുക്കിനി
നമ്മളേയുള്ളൂനിന്നച്ഛൻമരിച്ചുപോയ്
വെള്ളമൊഴിച്ചുകുളിപ്പിച്ചൊരാൾ
പിന്നെവെള്ളമുണ്ടിട്ട്പുതപ്പിച്ചിതച്ഛനെ
താങ്ങിപുറത്തേയ്ക്കെടുത്തുരണ്ടാളുകൾ
ഞാൻകണ്ടുനിന്നുകരയുന്നുകാണികൾ
അമ്മബോധംകെട്ടുവീണുപോയി
തൊട്ടടുത്തങ്ങേപറമ്പിൽചിതാഗ്നിതൻജ്വാലകൾ
ആചിതാഗ്നിയ്ക്ക്വലംവെച്ചുഞാൻ
എന്തിനച്ഛനെതീയിൽകിടത്തുന്നുനാട്ടുകാർ
ഒന്നുംമനസ്സിലായില്ലെനിയ്ക്കപ്പോഴും
ചന്ദനപമ്പരംതേടിനടന്നുഞാൻ
ഇത്തിരികൂടിവളർന്നുഞാൻ
ആരംഗംഇപ്പോഴോർക്കുമ്പോൾനടുങ്ങുന്നുമാനസം
എന്നന്തരാത്മാവിനുള്ളിലെതീയിൽ
വെച്ചിന്നുമെന്നോർമ്മദഹിപ്പിയ്ക്കുമച്ഛനെ
---ചങ്ങമ്പുഴ
ആരുവാങ്ങുമിന്നാരുവാങ്ങുമീ
യാരാമത്തിന്റെരോമാഞ്ചം
അപ്രമേയവിലാസലോലയാം
സുപ്രഭാതത്തിൻസുസ്മിതം
പൂർവദിങ്ങ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളിപൂശുമ്പോൾ
നിദ്രയെന്നോടുയാത്രയുംചൊല്ലി
നിർദ്ദയംവിട്ടുപോകയാൽ
മന്ദചേഷ്ടനായ്നിന്നിരുന്നുഞാൻ
മന്ദിരാങ്കണവീഥിയിൽ
എത്തിയെൻകാതിൽഅപ്പൊഴുതൊരു
മുഗ്ദ്ധസംഗീതകന്ദളം
ആരുവാങ്ങുമിന്നാരുവാങ്ങുമീ
യാരാമത്തിന്റെരോമാഞ്ചം
പച്ചപ്പുൽക്കൊടിത്തുഞ്ചിൽതഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകൾ
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെന്നെൻ
മാനസംകവർന്നീലൊട്ടും.
അല്ലെങ്കിൽചിത്തമങ്ങതാഗാന
കല്ലോലത്തിലലിഞ്ഞല്ലോ
ഗാനമാലികേവെൽകവെൽകനീ
മാനസോല്ലാസദായികേ
ഇത്രനാളുംനുകർന്നതില്ലഞാൻ
ഇത്തരമൊരുപീയൂഷം.
പിന്നെയുമതാതെന്നലിലൂടെ
വന്നിടുന്നുണ്ടെന്നാനന്ദം
ആരുവാങ്ങുംഇന്നാരുവാങ്ങുമീ
യാരാമത്തിന്റെരോമാഞ്ചം
നന്മലരായ്വിരിഞ്ഞിട്ടില്ലാത്ത
പൊൻമുകുളമേധന്യനീ
തിന്മതൻനിഴൽതീണ്ടിടാതുള്ള
നിർമ്മലത്വമേധന്യനീ
പുഞ്ചിരികൊള്ളുംവാസന്തശ്രീനിൻ
പിഞ്ചുകൈയിലൊതുങ്ങിയോ
മാനവന്മാർനിൻചുറ്റുമായുടൻ
മാലികയ്ക്കായ്വന്നെത്തിടാം.
ഉത്തമേനിൻമുഖത്തുനോക്കുമ്പോൾ
എത്രചിത്തംതുടിച്ചിടാ
ഹാമലീമസമാനസർപോലും
ഓമനേനിന്നെക്കാണുമ്പോൾ
പൂതചിത്തരായ്തീരുമാറുള്ളോ
രേതുശക്തിനീനിർമ്മലേ
നിൽക്കനിൽക്കഞാൻകാണട്ടേനിന്നെ
നിഷ്കളങ്കസൗന്ദര്യമേ
ആരുവാങ്ങുമിന്നാരുവാങ്ങുമീ
യാരാമത്തിന്റെരോമാഞ്ചം
രാജപാതയിൽപൊന്നുഷസ്സുപോൽ
രാജിച്ചീടിനാൾബാലിക.
സംഖ്യയില്ലാതെകൂടിനാർചുറ്റും
തങ്കനാണയംതങ്കുവോർ.
ആശഉൾത്താരിലേവനുമുണ്ടാ
പേശലമാല്യംവാങ്ങുവാൻ.
എന്തതിൻവിലയാകട്ടെവാങ്ങാൻ
സന്തോഷംചെറ്റല്ലേവനും
സുന്ദരാധരപല്ലവങ്ങളിൽ
മന്ദഹാസംവിരിയവേ
നീലലോലാളകങ്ങൾനന്മൃദു
ഫാലകത്തിലിളകവേ
മന്ദവായുവിലംശുകാഞ്ചലം
മന്ദമന്ദമിളകവേ
വിണ്ണിനുള്ളവിശുദ്ധകാന്തിയാ
ക്കണ്ണിണയിൽവഴിയവേ
മാലികയുമായ്മംഗലാംഗിയാൾ
ലാലസിച്ചിതാപ്പാതയിൽ
താരുണ്യമൽപനാളിനുള്ളിലാ
ത്താരെതിരുടൽപുൽകിടാം.
ഇന്നൊരാനന്ദസാരമാമിളം
കുന്ദകോരകംതാനവൾ
രാജപാതയിൽതിങ്ങിക്കൂടിയോ
രാജനാവലിയൊന്നുപോൽ
ആനന്ദസ്തബ്ധമായിസുന്ദര
ഗാനമീവിധംകേൾക്കവേ
ആരുവാങ്ങുമിന്നാരുവാങ്ങുമീ
യാരാമത്തിന്റെരോമാഞ്ചം
ചേലെഴുന്നൊരത്തൂമലർമാല്യ
മാളില്ലേവാങ്ങാനാരുമേ
തങ്കനാണ്യങ്ങളായതിന്നവർ
ശങ്കിയാതെത്രനൽകീല
പൊന്നുനൽകുന്നുപൂവിനായിക്കൊ-
ണ്ടെന്നാലുംമതിവന്നീലേ?
ഓമലേനിൻധനാഭിലാഷത്തിൻ
സീമനീപോലുംകാണ്മീലേ
അന്തരീക്ഷാന്തരംപിളർന്നുനീ
ഹന്തപായുന്നുമോഹമേ
ആരുവാങ്ങുമിന്നാരുവാങ്ങുമീ
യാരാമത്തിന്റെരോമാഞ്ചം
പൊൻപുലരിയെതെല്ലിടമുൻപു
ചുംബനംചെയ്തഭാനുമാൻ
നീലവാനിൻനടുവിൽനിന്നതാ
തീയെതിർവെയിൽതൂകുന്നു
പച്ചിലച്ചാർത്തിനുള്ളിലായോരോ
പക്ഷികൾകൊൾവൂവിശ്രമം.
ചൂടുകൊണ്ടുവരണ്ടവായുവിൽ
ആടിടുന്നുലതാളികൾ
ആരുംവാങ്ങിയിട്ടില്ലെന്നോ
ഹാനിന്നാരാമശ്രീതൻസൌഭാഗ്യം
കാട്ടിലാമരച്ചോട്ടിലായുണ്ടൊരാട്ടിടയകുമാരകൻ
ഉച്ചവെയിലേൽക്കാതുല്ലസിക്കുന്നു
പച്ചപ്പുൽത്തട്ടിലേകനായ്
മുൻപിലായിതാമോഹനാംഗിയാം
വെമ്പലാർന്നൊരുബാലിക
ഇപ്പൊഴുമുണ്ടപ്പിഞ്ചുകൈയിൽ
ആപൊൽപ്പുതുമലർമാലിക
ആനതാനനയായിനിന്നവ
ളാദരാൽമന്ദമോതിനാൾ
ബാലമൽതുച്ഛസമ്മാനമാകും
മാലനീയിതുവാങ്ങുമോ
വിസ്മയസ്തബ്ധനായതില്ലവൻ
വിസ്തരിച്ചതില്ലൊന്നുമേ
സ്വീയമാംശാന്തഭാവത്തിൽ
സ്മിതപീയൂഷംതൂകിയോതിനാൻ
ഇല്ലല്ലോനിനകേകുവാനൊരു
ചില്ലിക്കാശുമെൻകൈവശം
ആസുമാംഗിതൻഅക്ഷികളിൽ
ഇതശ്രുബിന്ദുക്കൾചേർത്തുപോയ്
അഗ്ഗളനാളത്തിങ്കൽനിന്നിദം
നിർഗ്ഗളിച്ചുസഗദ്ഗദം
ഒന്നുരണ്ടല്ലതങ്കനാണയം
മുന്നിൽവെച്ചതാമാനുഷർ
ആയവർക്കാർക്കുംവിറ്റീലഞാനീ
യാരാമത്തിന്റെരോമാഞ്ചം
ഓമനേമാപ്പിരന്നിടുന്നുഞാൻ
ആമലർമാല്യംവാങ്ങിയാൽ
എന്തുനൽകേണ്ടുപിന്നെഞാൻ
എന്റെസന്തോഷത്തിന്റെമുദ്രയായ്
പുഞ്ചിരിയിൽകുളിർത്തനൽ
കിളിക്കൊഞ്ചൽതൂകിനാൾകണ്മണി
ആമുരളിയിൽനിന്ന്ഒരുവെറും
കോമളഗാനംപോരുമേ !!!
അച്ഛന്റെ ചുംബനം
മകളെനിനക്കിന്ന്നല്കുമീചുംബനം
മന്വന്തരങ്ങളായിതുടരുന്നസാന്ത്വനം
സുകൃതമെന്താണെന്നറിഞ്ഞുഞാനിന്ന്
നിൻമിഴിയിൽപിതൃത്വസൗഭാഗ്യംതുളുമ്പവേ
അധരത്തിലിറ്റുമീഉപ്പുംഅത്മാക്കളിൽമധുരമായ്
മാറുന്നൊരുഅത്ഭുതംകാൺകനീ
വിരഹദുഃഖംനാഗമാകുന്നു
ബാഷ്പാപതികടയുന്നുജന്മപുണ്യാമൃതംനേടുവാൻ
ശുഭകാമനദേവജാലങ്ങളൊരുവശം
ഉയരുമുത്കണ്ഠതൻഅസുരരാണെതിർവശം
ഇന്നോളമച്ഛനുമമ്മയുംഓമനേ
നിന്നെപൊതിഞ്ഞിരുന്നുപുറംതോടുപോൽ
ഇന്നുനീപിരിയുന്നു..
മുളപൊട്ടുവാൻവിത്തിനില്ലാവേറെവഴി
ഇതുഭൂമിതൻവ്യഥ
ഒരുകാവ്യബന്ധത്തിൽനിന്നൂർന്നുവീണതാം
ഒരുവർണ്ണസന്ധ്യതൻസംഗീതശോഭയിൽ
മമമോഹമർപ്പിച്ച്ചുംബനംസ്വീകരിച്ച്അഴകിൽതുടിച്ച
നിന്നമ്മതൻനയനവുംനിറയുന്നു
പോയകാലത്തിന്റെകാല്പാടിൽഉണരുന്നപുതുപാദമുദ്രപോൽ
പൂത്താലിചിരിതൂകിയിളകുന്നുനിന്മാറിൽ
അച്ഛന്റെകഴൽതൊട്ടുവന്ദിച്ചുനീഎഴുന്നേല്ക്കവേ ..
എണ്ണിയാൽതീരാത്തൊരുമ്മകൾഓർമ്മകൾ
കണ്ണുനീരായിതുളുമ്പുന്നുകാലവുംനമ്മളും
ചേർന്നുകളിയ്ക്കുംകളിയ്ക്കെത്രഭംഗി
ഈഅശ്രുവിലുംചിരിതൻപ്രഭ
ചെറുതായ്അനങ്ങിതുടങ്ങിയെന്നോതി
എൻന്പ്രിയതെല്ലുവിറയാർന്നകയ്യിനാൽ
എൻകരംമൃദുമൃദുവായ്തന്നുദരത്തിലേയ്ക്കുചേർത്തു
ഉടലാകെപുഷ്പിച്ചപോലെകിടക്കവെ
വിരലിനാൽകാതിനാൽപിന്നെയെൻചുണ്ടിനാൽ
തുരുതുരെതന്നുഞാൻഓമനയ്ക്കുമ്മകൾ
മകളെഅറിഞ്ഞുഞാൻആദ്യമായ്നിന്നെ
എൻകവിതയായ്
എന്നമ്മയെന്നെഉറക്കുവാൻപലകുറിപാടിയിട്ടുള്ള
താരാട്ടിന്റെനിറവായ്ശാന്തിപ്രവാഹമായ്ധ്യാനമായ്
കരയായ്കമകളെമറക്കായ്ക
വിരഹവുംസുകൃതമാക്കാംഎന്നുചൊല്ലുന്നുസന്ധ്യകൾ
ഒരുസുഖംപകരുന്നകുറ്റബോധത്തെയോ
ലഘുലജ്ജയാക്കുന്നുമുന്നിൽനിൻപ്രിയതമൻ
കരയിച്ചുഞാൻനിന്റെജനനിയെ, താതനെ
ഇനിനമുക്കൊരുമിച്ചുചിരിയും, കരച്ചിലും
അനുദിനംപങ്കുവെയ്ക്കാനായ്
ഇതോവരൻപറയാതെപറയുന്നു
മന്ദസ്മിതത്തിനാൽ
ശിവനാണവൻശക്തിയായ്നീചേരുക
പുതുവീഥിയിൽനിൻകാല്പാട്ചേർക്കുക
വീണയിൽകമ്പികളെന്നപോലാകട്ടെ
നാഡികൾനിൻമെയ്യിൽനീസ്വരസാഗരം
ആത്മോപകാരകമാകട്ടെനിൻകർമ്മം
അന്യൂനമാകട്ടെനിൻതനോപാർജ്ജനം
അർത്ഥോപഭോഗമൊരിയ്ക്കലും
തെറ്റിന്റെകാറ്റിൽപെടാതെഅനസൂയയാകനീ
ധർമ്മാത്രകാമമോക്ഷങ്ങളാലങ്ങനെ
സർവ്വാംഗപൂർണ്ണമാകട്ടെനിൻജീവിതം
ഈശാജ്ഞതെളിയുന്നവഴിയാണ്
മന്ത്രമാണെന്നോതുന്നുവേദംജപമാകുമെൻമനം
സ്പന്ദിക്കുന്ന അസ്ഥിമാടം
അബ്ദമൊന്നുകഴിഞ്ഞിതാവീണ്ടും
അസ്സുദിനമതെൻമുന്നിലെത്തി
ഇച്ചുരുങ്ങിയകാലത്തിനുള്ളിൽ
എത്രകണ്ണീർപുഴകളൊഴുകി
അത്തലാലലംവീർപ്പിട്ടു
വീർപ്പിട്ടെത്രകാമുകഹൃത്തടംപൊട്ടി
കാലവാതമടിച്ചെത്രകോടി
ശ്രീലപുഷ്പങ്ങൾഞെട്ടറ്റുപോയി
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ
കഷ്ടമീകൊച്ചുനീർപ്പോളമാത്രം
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ
കഷ്ടമീകൊച്ചുനീർപ്പോളമാത്രം
ദു:ഖചിന്തേമതിമതിയേവം
ഞെക്കിടായ്കനീയെൻമൃദുചിത്തം
ഈസുദിനത്തിലെങ്കിലുമൽപം
വിശ്രമിക്കാനെനിയ്ക്കുണ്ടുമോഹം.
ആകയാൽഇന്നകമലിഞ്ഞെന്നിൽ
ഏകണേനീയതിനനുവാദം
സല്ലപിച്ചുകഴിച്ചിടട്ടിന്നാ
നല്ലകാലസ്മൃതികളുമായ്ഞാൻ
സുപ്രഭാതമേനീയെനിയ്ക്കന്നൊ
രപ്സരസ്സിനെകാണിച്ചുതന്നു.
ഗേഹലക്ഷ്മിയായ്മിന്നുമൊരോമൽ
സ്നേഹമൂർത്തിയെകാണിച്ചുതന്നു.
പ്രാണനുംകൂടികോൾമയിർകൊള്ളും
പൂനിലാവിനെകാണിച്ചുതന്നു.
മന്നിൽഞാനതിൻസർവ്വസ്വമാമെൻ
അന്നുകണ്ടപ്പൊഴാരോർത്തിരുന്നു
കർമ്മബന്ധപ്രഭാവമേഹാനിൻ
നർമ്മലീലകളാരെന്തറിഞ്ഞു
മായയിൽജീവകോടികൾതമ്മിൽ
ഈയൊളിച്ചുകളികൾക്കിടയിൽ
ഭിന്നരൂപപ്രകൃതികൾകൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങുപോകാം.
കാലദേശങ്ങൾപോരെങ്കിലോരോ
വേലികെട്ടിപ്രതിബന്ധമേകാം.
ഉണ്ടൊരുകാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാൻദേഹികൾക്കെന്നാൽ
എന്നുകൂടിയിട്ടെങ്കിലുംതമ്മിലൊന്നു
ചേർന്നവനിർവൃതിക്കൊള്ളും
മർത്ത്യനീതിവിലക്കിയാൽപ്പോലും
മത്തടിച്ചുകൈകോർത്തുനിന്നാടും
അബ്ധിയപ്പോഴെറുമ്പുചാൽമാത്രം
അദ്രികൂടംചിതൽപ്പുറ്റുമാത്രം
ഹാവിദൂരധ്രുവയുഗംമുല്ല
പ്പൂവിതളിന്റെവക്കുകൾമാത്രം
മൃത്തുമൃത്തുമായൊത്തൊരുമിച്ചാൽ
മർത്ത്യനീതിയ്ക്കുസംതൃപ്തിയായി
ജീവനെന്താട്ടെമാംസംകളങ്കം
താവിടാഞ്ഞാൽസദാചാരമായി
ഇല്ലതിൽക്കവിഞ്ഞാവശ്യമായി
ട്ടില്ലതിനന്യതത്വവിചാരം
കേണുഴന്നോട്ടെജീവൻവെയിലിൽ
കാണണംമാംസപിണ്ഡംതണലിൽ
പഞ്ചതഞാനടഞ്ഞെന്നിൽനിന്നെൻ
പഞ്ചഭൂതങ്ങൾവേർപെടുംനാളിൽ
പൂനിലാവലതല്ലുന്നരാവിൽ
പൂവണിക്കുളിർമാമരക്കാവിൽ
കൊക്കുരുമ്മികിളിമരക്കൊമ്പിൽ
മുട്ടിമുട്ടിയിരിയ്ക്കുമ്പൊഴേവം
രാക്കിളികളന്നെന്നസ്ഥിമാടം
നോക്കിവീർപ്പിട്ടുവീർപ്പിട്ടുപാടും
താരകകളേകാൺമിതോനിങ്ങൾ
താഴെയുള്ളോരീപ്രേതകുടീരം
ഹന്തയിന്നതിൻചിത്തരഹസ്യം
എന്തറിഞ്ഞുഹാദൂരസ്ഥർനിങ്ങൾ
പാലപൂത്തപരിമളമെത്തി
പാതിരയെപ്പുണർന്നൊഴുകുമ്പോൾ
മഞ്ഞണിഞ്ഞുമദാലസയായി
മഞ്ജുചന്ദ്രികനൃത്തമാടുമ്പോൾ
മന്ദമന്ദംപൊടിപ്പതായ്ക്കേൾക്കാം
സ്പന്ദനങ്ങളീകല്ലറയ്ക്കുള്ളിൽ
പാട്ടുനിർത്തിച്ചിറകുമൊതുക്കി
ക്കേട്ടിരിക്കുമതൊക്കെയുംനിങ്ങൾ
അത്തുടിപ്പുകൾഒന്നിച്ചുചേർന്നി
ട്ടിത്തരമൊരുപല്ലവിയാകും
മണ്ണടിഞ്ഞുഞാനെങ്കിലുമിന്നും
എന്നണുക്കളിലേവമോരോന്നും
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നുദേവി
താദൃശോത്സവമുണ്ടോകഥിപ്പിൻ
താരകകളേനിങ്ങൾതൻനാട്ടിൽ
താദൃശോത്സവമുണ്ടോകഥിപ്പിൻ
താരകകളേനിങ്ങൾതൻനാട്ടിൽ
താഴേയ്ക്കുതാഴേയ്ക്കുപോകുന്നിതാ
നമ്മൾനിലമെത്തിനിശ്ചേഷ്ടരായ്മയങ്ങാൻ
കറവറ്റികർമ്മബന്ധംമുറിഞ്ഞൊടുവിലായ്
നിലമെത്തിനിശ്ചേഷ്ടരായ്മയങ്ങാൻ
കുഞ്ഞുകാറ്റിനോടിക്കിളികൊച്ചുസല്ലാപങ്ങൾ
രാഗസാന്ദ്രംപ്രഭാതങ്ങൾതുമ്പിതുള്ളൽകളികൾ
വഴക്കേറ്റിയെത്തുംകൊടുങ്കാറ്റിനൊപ്പം
മുടിയുലഞ്ഞാടിപെരുമ്പറകലഹങ്ങൾ
മുത്തച്ഛനന്തിസൂര്യൻനൽകുംഉടയാട
യെത്തിയുടുത്തിടംകണ്ണിമയ്ക്കുംകളികൾ
സ്വച്ഛന്ദമന്ദാകിലൻതഴുകുമിത്തിരി
ഇരവുകൾചന്ദ്രികചന്തങ്ങൾ
ഒക്കയുമന്യമായ്പോകുയാണിന്നുനാം
താഴേയ്ക്കുചപ്പായ്ചവറായ്
നിലമെത്തിനിശ്ചേഷ്ടരായ്മയങ്ങാൻ
കറവറ്റികർമ്മബന്ധംമുറിഞ്ഞൊടുവിലായ്
നിലമെത്തിനിശ്ചേഷ്ടരായ്മയങ്ങാൻ
നാവുവരളുന്നതുണ്ടെങ്കിൽകനക്കേണ്ട
നാവിന്നുനാരായമുനകളല്ല
നമ്മൾകരിയിലകൾനമ്മൾകരിന്തിരികൾ
നമ്മിലെനമ്മൾക്കുദാഹമില്ല
ഉലഞ്ഞാടിടാനുംഉറഞ്ഞൂർന്നിടാനും
നമ്മിലുയിരിൻതുടുപ്പിൻതണുപ്പുമില്ല
നമ്മൾകരിയിലകൾനമ്മൾകരിന്തിരികൾ
നമ്മിലെനമ്മൾക്കുദാഹമില്ല
പണ്ടുനാംഊറ്റമോടാർത്തിരുന്നിവിടുത്തെ
സന്ധ്യയുമുഷസ്സുംനമുക്കുസ്വന്തം
സാഗരംസ്വന്തംസരിത്തുസ്വന്തം
ശ്യാമരാത്രികൾസ്വന്തംകിനാക്കൾസ്വന്തം
പണ്ടുനാംഊറ്റമോടാർത്തിരുന്നിവിടുത്തെ
സന്ധ്യയുമുഷസ്സുംനമുക്കുസ്വന്തം
സാഗരംസ്വന്തംസരിത്തുസ്വന്തം
ശ്യാമരാത്രികൾസ്വന്തംകിനാക്കൾസ്വന്തം
ഹിമകിങ്ങിണിപൊൻതണുപ്പുസ്വന്തം
സപ്തസ്വരസുന്ദരംകുയിൽമൊഴികൾസ്വന്തം
രാവിലൊളികണ്ണിമയ്ക്കുംഉഡുനിരകൾസ്വന്തം
ശ്യാമരാത്രികൾസ്വന്തംകിനാക്കൾസ്വന്തം
ഇത്തിരിപോന്നദിനങ്ങൾക്കുനടുവിൽനാം
കൊത്തിവിരിയിച്ചവയൊക്കയുംവ്യർത്ഥമാം
സ്വപ്നങ്ങൾതൻഅണ്ഡമായിരുന്നു
ഇന്നേയ്ക്കുംനാംവെറുംകരിയിലകൾ
നമ്മിലെഹരിതാഭയുംജീവരസനയുംമാഞ്ഞുപോയ്
ഉറവയൂറ്റുംസിരാപടലങ്ങൾവറ്റും
നദിപ്പാടുപോൽവെറുംവരകളായ്നമ്മളിൽ
പതറാതെഇടറാതെഗമനംതുടർന്നിടാം
എവിടെയോശയനംകുറിച്ചിടപ്പെട്ടവർ
നമ്മൾകരിയിലകൾനമ്മൾകരിന്തിരികൾ
നമ്മിലെനമ്മൾക്കുദാഹമില്ല
ഉലഞ്ഞാടിടാനുംഉറഞ്ഞൂർന്നിടാനും
നമ്മിലുയിരിൻതുടുപ്പിൻതണുപ്പുമില്ല
നമ്മൾകരിയിലകൾനമ്മൾകരിന്തിരികൾ
നമ്മിലെനമ്മൾക്കുദാഹമില്ല
സ്വച്ഛന്ദശാന്തസുഖനിദ്രയ്ക്കിടംതേടി
മുഗ്ദ്ധമാംആത്മബന്ധങ്ങൾക്കുവിടയേകി
ഒട്ടുമീലോകംനമുക്കില്ലയെന്നചിദ്-
സത്യംവഹിച്ചുവിടചൊല്ലാംനമുക്കിനി
മത്സരിയ്ക്കാതെവിയർക്കാതെ
പൂക്കളെതഴുകികളിച്ചാർത്തതോർക്കാതെ
പിന്നിലേയ്ക്കൊട്ടുവിളി
പാർക്കാതറയ്ക്കാതെനീങ്ങിടാം
എന്ത്നിൻമിഴികളിൽവറ്റാതെനിറയുവാൻ
കണ്ണുനീരിപ്പോഴുംബാക്കിയെന്നോ
എന്ത്നിൻകരളിൽകുടുങ്ങിയൊരുപാട്ടുനിൻ
ചുണ്ടാംചെരാതിൽതെളിഞ്ഞുവെന്നോ
സ്നിഗ്ദ്ധമാമാസൗരകിരണംപതിഞ്ഞ്
എന്റെയുംഹൃത്തിലൊരുമഴവില്ല്പൂത്തുവെന്നോ..
Ø പി ഭാസ്കരന്
പണ്ടത്തെകളിത്തോഴൻ ..
പണ്ടത്തെകളിത്തോഴൻകാഴ്ചവെയ്ക്കുന്നുമുന്നിൽ
രണ്ടുവാക്കുകൾമാത്രംഓർക്കുകവല്ലപ്പോഴും
ഓർക്കുകവല്ലപ്പോഴും…
ഓർക്കുകവല്ലപ്പോഴുംപണ്ടത്തെകാടുംമേടും
പൂക്കാലംവിതാനിയ്ക്കുംആകുന്നിൻപുറങ്ങളും
രണ്ടുകൊച്ചാത്മാവുകൾഅവിടങ്ങളിൽവെച്ച്
പണ്ടത്തെരാജാവിൻകഥകൾപറഞ്ഞതും
ഓർക്കുകവല്ലപ്പോഴുംഓർക്കുകവല്ലപ്പോഴും
മരിക്കുംസ്മൃതികളിൽജീവിച്ചുപോരുംലോകം
മറക്കാൻപഠിച്ചത്നേട്ടമാണെന്നാകിലും
ഹസിക്കുംപൂക്കൾപൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തംവസുധയിൽവന്നിറങ്ങില്ലെന്നാലും
വ്യർത്ഥമായാവർത്തിപ്പൂവ്രണിതപ്രതീക്ഷയാൽ
മർത്ത്യനീപദംരണ്ടുംഓർക്കുകവല്ലപ്പോഴും
ഓർക്കുകവല്ലപ്പോഴും
ഒരുപാട്ടുപിന്നെയും
ഒരുപാട്ടുപിന്നെയുംപാടിനോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീകാട്ടുപക്ഷി
മഴുതിന്നമാമരകൊമ്പിൽ
തനിച്ചിരുന്നൊടിയാചിറകുചെറുതിളക്കി
നോവുമെന്നോർത്തുപതുക്കെഅനങ്ങാതെ
പാവംപണിപ്പെട്ടുപാടിടുന്നു
ഇടറുമീഗാനമോന്നേറ്റുപാടാൻകൂടെ
ഇണയില്ലകൂട്ടിനുകിളികളില്ല
പതിവുപോൽകൊത്തിപിരിഞ്ഞുപോയ്
മെയ്ച്ചൂടിൽഅടവെച്ചുയർത്തിയകൊച്ചുമക്കൾ
ആർക്കുമല്ലാതെവെളിച്ചവുംഗാനവും
കാറ്റുംമനസ്സിൽകുടിയിരുത്തി
വരവായോരന്തിയെകണ്ണാൽഉഴിഞ്ഞു
കൊണ്ടൊരുകൊച്ചുരാപ്പൂവുണർന്നനേരം
ഒരുപാട്ടുകൂടിപതുക്കെമൂളുന്നിതാ
ചിറകൊടിഞ്ഞുള്ളോരീകാട്ടുപക്ഷി
ഇരുളിൽതിളങ്ങുമീപാട്ടുകേൾക്കാൻകൂടെ
മരമുണ്ട്മഴയുണ്ട്കുളിരുമുണ്ട്
നിഴലുണ്ട്പുഴയുണ്ട്തലയാട്ടുവാൻതാഴെ
വഴിമരച്ചോട്ടിലെപുല്ലുമുണ്ട്
ആരുമില്ലെങ്കിലെന്തായിരംകൊമ്പത്ത്
താരുകളുണ്ട്താരങ്ങളുണ്ട്
അപ്പാട്ടിലാഹ്ലാദതേനുണ്ട്കനിവെഴും
സ്വപ്നങ്ങളുണ്ട്കണ്ണീരുമുണ്ട്
ഒരുപാട്ടുപിന്നെയുംപാടവേതൻകൊച്ചു
ചിറകിന്റെനോവ്മറന്നുപോകെ
ഇനിയുംപറക്കില്ലഎന്നതോർക്കാതെയാ
വിരിവാനംഉള്ളാൽപുണർന്നുകൊണ്ടേ
വെട്ടിയകുറ്റിമേൽചാഞ്ഞിരുന്നാർദ്രമായ്
ഒറ്റചിറകിന്റെതാളമോടെ
ഒരുപാട്ട്വീണ്ടുംതെളിഞ്ഞുപാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരീകാട്ടുപക്ഷി
ഒരു കുലപ്പൂ പോലെ
പാബ്ലോ നെരൂദ
മലയാള വിവര്‍ത്തനം: മധുസൂദനന്‍ നായര്‍
ഒരു കുലപ്പൂ പോലെ ...
കയ്യില്‍ മുറുകുന്ന ധവളശ്ശിരസ്സ്..
അല്ല ,
ഏറെ തണുത്തതായ് അനുദിനം വന്നെത്തി...
താരിലും നീരിലും വിളയാടിടുന്നു ,
പ്രപഞ്ചപ്രകാശവും ഒരുമിച്ചു നീ
എന്നപൂര്‍വ്വ സന്ദര്‍ശകേ...
അപരസാമ്യങ്ങളിങ്ങില്ല,
നിനക്കൊന്നും ഇതു കൊണ്ട്,
നിന്നെ സ്നേഹിപ്പു ഞാന്‍
താരങ്ങള്‍ തന്‍ തെക്കുദിക്കിലായ്
ആ ധൂമ ലിപികളില്‍ നിന്‍റെ പേരെഴുതി വെക്കുന്നതായ്‍
സ്മരണകള്‍ നിറച്ചോട്ടെ,
നിലനില്‍പ്പിനും മുന്‍പ് നിലനിന്നിരുന്നു നീ എന്ന്
ഞാന്‍,
വിളറുന്ന വചനം
കിരീടമായ് അണിയിച്ചിടാം ഇനി
കതകുകള്‍ തുറക്കാത്തൊരെന്റെ ജനാലയില്‍
നിലവിളിയുമായ് വന്നു മുട്ടുന്നു കാറ്റുകള്‍...
നിഴല്‍ വീണ മത്സ്യങ്ങള്‍ നിറയുന്ന വല പോലെ ഗഗനം പിടയ്ക്കുന്നു..
സകലവാതങ്ങളും ഗതി വിഗതികള്‍ പൂണ്ടു മാഞ്ഞൊഴിഞ്ഞീടുന്നു...
ഉരിയുകയായ് ... ഉടയാടകളീ മഴ
ഉരിയുകയായ് .. ഉടയാടകളീ മഴ...
വചനങ്ങളെന്റെ മഴ പെയ്യട്ടെ നിന്‍റെ മേല്‍...
തഴുകട്ടെ നിന്നേ...
തഴുകട്ടെ നിന്നെ ഞാനെത്രയോകാലമായി
പ്രണയിച്ചു വെയിലില്‍ തപം ചെയ്തൊരെടുത്ത
നിന്നുടലിന്‍റെ ചിപ്പിയേ...
ഇപ്പോഴിവന്‍ ഇതാ...
സകല ലോകങ്ങളും നിന്‍റെയാകും വരെ...
മലമുടിയില്‍ നിന്ന്, നീലശംഖുപുഷ്പങ്ങള്‍
പലകൊട്ട നിറയും എന്‍ ഉമ്മകള്‍ നിനക്കായ്...
ചെറിമരമൊത്ത് വസന്തം നടത്തുന്നത്...
അത് വേണമിന്ന് നീയൊത്തൊനിക്കോമനേ...
മലയാള വിവര്‍ത്തനം: മധുസൂദനന്‍ നായര്‍
ഒരു കുലപ്പൂ പോലെ ...
കയ്യില്‍ മുറുകുന്ന ധവളശ്ശിരസ്സ്..
അല്ല ,
ഏറെ തണുത്തതായ് അനുദിനം വന്നെത്തി...
താരിലും നീരിലും വിളയാടിടുന്നു ,
പ്രപഞ്ചപ്രകാശവും ഒരുമിച്ചു നീ
എന്നപൂര്‍വ്വ സന്ദര്‍ശകേ...
അപരസാമ്യങ്ങളിങ്ങില്ല,
നിനക്കൊന്നും ഇതു കൊണ്ട്,
നിന്നെ സ്നേഹിപ്പു ഞാന്‍
താരങ്ങള്‍ തന്‍ തെക്കുദിക്കിലായ്
ആ ധൂമ ലിപികളില്‍ നിന്‍റെ പേരെഴുതി വെക്കുന്നതായ്‍
സ്മരണകള്‍ നിറച്ചോട്ടെ,
നിലനില്‍പ്പിനും മുന്‍പ് നിലനിന്നിരുന്നു നീ എന്ന്
ഞാന്‍,
വിളറുന്ന വചനം
കിരീടമായ് അണിയിച്ചിടാം ഇനി
കതകുകള്‍ തുറക്കാത്തൊരെന്റെ ജനാലയില്‍
നിലവിളിയുമായ് വന്നു മുട്ടുന്നു കാറ്റുകള്‍...
നിഴല്‍ വീണ മത്സ്യങ്ങള്‍ നിറയുന്ന വല പോലെ ഗഗനം പിടയ്ക്കുന്നു..
സകലവാതങ്ങളും ഗതി വിഗതികള്‍ പൂണ്ടു മാഞ്ഞൊഴിഞ്ഞീടുന്നു...
ഉരിയുകയായ് ... ഉടയാടകളീ മഴ
ഉരിയുകയായ് .. ഉടയാടകളീ മഴ...
വചനങ്ങളെന്റെ മഴ പെയ്യട്ടെ നിന്‍റെ മേല്‍...
തഴുകട്ടെ നിന്നേ...
തഴുകട്ടെ നിന്നെ ഞാനെത്രയോകാലമായി
പ്രണയിച്ചു വെയിലില്‍ തപം ചെയ്തൊരെടുത്ത
നിന്നുടലിന്‍റെ ചിപ്പിയേ...
ഇപ്പോഴിവന്‍ ഇതാ...
സകല ലോകങ്ങളും നിന്‍റെയാകും വരെ...
മലമുടിയില്‍ നിന്ന്, നീലശംഖുപുഷ്പങ്ങള്‍
പലകൊട്ട നിറയും എന്‍ ഉമ്മകള്‍ നിനക്കായ്...
ചെറിമരമൊത്ത് വസന്തം നടത്തുന്നത്...
അത് വേണമിന്ന് നീയൊത്തൊനിക്കോമനേ...
പാബ്ലോ നെരൂദ
മലയാള വിവര്‍ത്തനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്
കഴിയുമീ രാവേനിക്കേറ്റവും ദു:ഖ
ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ് രാത്രി ,നീല നക്ഷത്രങ്ങ-
ളകലെയായ് വിര കൊള്ളുന്നു -ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന
വിരഹിയാം നിശാമാരുതന്‍ പാടുന്നു
കഴിയുമീ രാത്രിയേറ്റവും വേദനാ
ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍
അവളെ ഞാന്‍ പണ്ട് പ്രേമിച്ചിരു ,ന്നെന്നെ
യവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം
ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാ-
നവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍
അവളെ ഞാനുമ്മ വെച്ചു തെരു തെരെ
മതി മറന്നെന്നെ സ്നേഹിച്ചിരുന്നവള്‍ .
അവളെയും ഞാന്‍ പലപ്പോഴും സ്നേഹിച്ചു
പ്രണയ നിര്‍ഭരം നിശ്ചല ദീപ്തമാ
മോഹിച്ചു പോയിടാ?
കഴിയുമീ രാവിലേറ്റവും സങ്കട
ഭരിതമായ വരികള്‍ കുറിക്കുവാന്‍
കഴിയു,മേന്നെയ്കുമായവള്‍ പോയെന്നും
ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം,അവളുടെ വേര്‍ പാടില -
തി വിശാലമാകുന്നതു കേള്‍ക്കുവാന്‍
ഹിമകണങ്ങളപ്പുല്‍ത്തട്ടിലെന്ന പോല്‍
കവിതയാത്മാവിലിറ്റിറ്റു വീഴുന്നു
അവളെ നേടാത്ത രാഗം നിരര്‍ഥമായ്
ശിഥിലമായ് രാത്രി എന്നോടൊത്തില്ലവള്‍
അഴലുകളിത്ര മാത്രം.
വിജനത്തില്‍
അതി വിദൂരത്തിലേതൊരാള്‍ പാടുന്നു?
മനമസന്തുഷ്ടമാണവള്‍ പോയതില്‍
അരികിലെക്കൊന്നണയുവാനെന്ന പോല്‍
അവളെ എന്‍ കാഴ്ച തേടുന്നു പിന്നെയും
അരികിലില്ലവള്‍ എങ്കിലും എന്‍ മനം
അവളെയിപ്പൊഴും തേടുന്നു അന്നത്തെ
നിശയുമാ വെണ്ണിലാവില്‍ത്തിളങ്ങുന്ന
മര നിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നതെയാ
പ്രണയിതാക്കളല്ലത്ര മേല്‍ മാറി നാം
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാ-
നവളെയെന്നതു നിശ്ചയം ,എങ്കിലു-
മവളെ എത്രമേല്‍ സ്നേഹി ച്ചിരുന്നു ഞാന്‍.
വിഫലമോമലിന്‍ കേള്‍വി ചുംബിക്കുവാ-
നിളയ കാറ്റിനെത്തെടിയെന്‍ ഗദ്ഗദം
ഒടുവിലന്യന്റെ,അന്യന്റെ യാമവള്‍
അവളെ ഞാനുമ്മ വെച്ചപോല്‍ മറ്റൊരാള്‍
അവളുടെ നാദം
സൗവര്‍ണ്ണ ദീപ്തമാ
മൃദുല മേനി അനന്തമാം കണ്ണുകള്‍ .
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാ-
നവളെ -എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയമത്രമേല്‍ ഹ്രസ്വമാം വിസ്മൃതി -
യതിലുംഎത്രയോ ദീര്‍ഘം!ഇതു പോലെ
പല നിശകളിലെന്റെയിക്കൈകളി-
ലവളെ വാരിയെടുക്കയാലാകണം
ഹൃദയമിത്രമേലാകുലമാകുന്ന -
തവളെയെന്നേക്കുമായിപ്പിരിഞ്ഞതില്‍.
അവള്‍ സഹിപ്പിച്ച ദുഃഖ ശതങ്ങളില്‍
അവള്‍ സഹിപ്പിച്ച ദുഃഖ ശതങ്ങളില്‍
ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരെയ്കവള്‍ക്കായിക്കുറിച്ച്ചതില്‍
ഒടുവിലത്തെക്കവിതയിതെങ്കിലും.
മലയാള വിവര്‍ത്തനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്
കഴിയുമീ രാവേനിക്കേറ്റവും ദു:ഖ
ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ് രാത്രി ,നീല നക്ഷത്രങ്ങ-
ളകലെയായ് വിര കൊള്ളുന്നു -ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന
വിരഹിയാം നിശാമാരുതന്‍ പാടുന്നു
കഴിയുമീ രാത്രിയേറ്റവും വേദനാ
ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍
അവളെ ഞാന്‍ പണ്ട് പ്രേമിച്ചിരു ,ന്നെന്നെ
യവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം
ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാ-
നവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍
അവളെ ഞാനുമ്മ വെച്ചു തെരു തെരെ
മതി മറന്നെന്നെ സ്നേഹിച്ചിരുന്നവള്‍ .
അവളെയും ഞാന്‍ പലപ്പോഴും സ്നേഹിച്ചു
പ്രണയ നിര്‍ഭരം നിശ്ചല ദീപ്തമാ
മോഹിച്ചു പോയിടാ?
കഴിയുമീ രാവിലേറ്റവും സങ്കട
ഭരിതമായ വരികള്‍ കുറിക്കുവാന്‍
കഴിയു,മേന്നെയ്കുമായവള്‍ പോയെന്നും
ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം,അവളുടെ വേര്‍ പാടില -
തി വിശാലമാകുന്നതു കേള്‍ക്കുവാന്‍
ഹിമകണങ്ങളപ്പുല്‍ത്തട്ടിലെന്ന പോല്‍
കവിതയാത്മാവിലിറ്റിറ്റു വീഴുന്നു
അവളെ നേടാത്ത രാഗം നിരര്‍ഥമായ്
ശിഥിലമായ് രാത്രി എന്നോടൊത്തില്ലവള്‍
അഴലുകളിത്ര മാത്രം.
വിജനത്തില്‍
അതി വിദൂരത്തിലേതൊരാള്‍ പാടുന്നു?
മനമസന്തുഷ്ടമാണവള്‍ പോയതില്‍
അരികിലെക്കൊന്നണയുവാനെന്ന പോല്‍
അവളെ എന്‍ കാഴ്ച തേടുന്നു പിന്നെയും
അരികിലില്ലവള്‍ എങ്കിലും എന്‍ മനം
അവളെയിപ്പൊഴും തേടുന്നു അന്നത്തെ
നിശയുമാ വെണ്ണിലാവില്‍ത്തിളങ്ങുന്ന
മര നിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നതെയാ
പ്രണയിതാക്കളല്ലത്ര മേല്‍ മാറി നാം
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാ-
നവളെയെന്നതു നിശ്ചയം ,എങ്കിലു-
മവളെ എത്രമേല്‍ സ്നേഹി ച്ചിരുന്നു ഞാന്‍.
വിഫലമോമലിന്‍ കേള്‍വി ചുംബിക്കുവാ-
നിളയ കാറ്റിനെത്തെടിയെന്‍ ഗദ്ഗദം
ഒടുവിലന്യന്റെ,അന്യന്റെ യാമവള്‍
അവളെ ഞാനുമ്മ വെച്ചപോല്‍ മറ്റൊരാള്‍
അവളുടെ നാദം
സൗവര്‍ണ്ണ ദീപ്തമാ
മൃദുല മേനി അനന്തമാം കണ്ണുകള്‍ .
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാ-
നവളെ -എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയമത്രമേല്‍ ഹ്രസ്വമാം വിസ്മൃതി -
യതിലുംഎത്രയോ ദീര്‍ഘം!ഇതു പോലെ
പല നിശകളിലെന്റെയിക്കൈകളി-
ലവളെ വാരിയെടുക്കയാലാകണം
ഹൃദയമിത്രമേലാകുലമാകുന്ന -
തവളെയെന്നേക്കുമായിപ്പിരിഞ്ഞതില്‍.
അവള്‍ സഹിപ്പിച്ച ദുഃഖ ശതങ്ങളില്‍
അവള്‍ സഹിപ്പിച്ച ദുഃഖ ശതങ്ങളില്‍
ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരെയ്കവള്‍ക്കായിക്കുറിച്ച്ചതില്‍
ഒടുവിലത്തെക്കവിതയിതെങ്കിലും.
ഓര്‍ക്കുക വല്ലപ്പോഴും
രചന പി. ഭാസ്ക്കരൻ
പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നിൽ...
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും...
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും...
രണ്ടു കൊച്ചാത്മാവുകള്‍ അവിടങ്ങളില്‍വെച്ചു
പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും...
ഓര്‍ക്കുക വല്ലപ്പോഴും ഓര്‍ക്കുക വല്ലപ്പോഴും...
മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം...
മറക്കാന്‍ പഠിച്ചത് നേട്ടമാണെന്നാകിലും...
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും...
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും...
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്യനീ പദം രണ്ടും ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും.
കലാപകാരി
(എ അയ്യപ്പന്....)
കലാപകാരി കാല്പനികനാവുമ്പോള്‍
ഒരു അയ്യപ്പന്‍ പിറക്കുന്നു
തെരുവ് വീടും വീട് തെരുവുമാകുമ്പോള്‍
കവിത ജീവിതത്തെ തുണിയുരിക്കുന്നു
നിഷേധിക്ക് കൂട്ട് നിയതിയുടെ പരീക്ഷണങ്ങള്‍
സഖിയായിരിക്കുന്നത് ഗ്രീഷ്മവും നോവും
ലഹരി ചിത്തമായും ചിലപ്പോള്‍ ചിന്തയായും
പിന്നെ വെടിയുപ്പ് മണക്കുന്ന വാക്കുകള്‍
ഒരു ലാവാ പ്രവാഹമായി പുറത്തേക്ക്
വിരല്‍തുമ്പില്‍ വാക്കിന്‍റെ തീക്ഷണത ഒളിപ്പിച്ചു
വഴിയോരത്തെ വിളക്കുകാലിന്‍ ചോട്ടില്‍
പുതിയ ബോധോദയങ്ങള്‍ തീര്‍ത്ത
ധിക്കാരിയായ ഒരു പുതിയ ബുദ്ധന്‍
മരണത്തിന്‍റെയും പ്രണയത്തിന്‍റെയും
എരു സമം തീര്‍ത്ത ഒരു കലികാലബിംബം
ഹേ നോവുകളെല്ലാം പൂവുകളാണെന്നു പാടിയ
പ്രിയപ്പെട്ട സുവിശേഷകാ
സൂര്യനെപോല്‍ ജ്വലിച്ചു വരുന്നു നീ
വെച്ചിട്ട് പോയ വാക്കുകളുടെ നെരിപ്പോട്
കാട്ടു പൂവ്
കവിത – കാട്ടു പൂവ്
രചന – വിനോദ് പുവ്വക്കോട്
ചിതറിത്തെറിക്കുന്ന ചിന്തകളില്‍
എപ്പോഴും
നിന്റെയീ പുഞ്ചിരിയൊന്നുമാത്രം
മഴവില്ലു പോലെ നീ മനസ്സില്‍
തെളിയുമ്പോള്‍
ഉണരുന്നു എന്നിലെ മോഹങ്ങളും
(2)
കൃഷ്ണ തുളസി കതിര്‍ത്തുമ്പു
മോഹിക്കും
നിന്റെയീ വാര്‍മുടിച്ചുരുളിലെത്താന്‍
പൂജക്കെടുക്കാത്ത പൂവായ ഞാനും
മോഹിച്ചിടുന്നു നിന്നരികിലെത്താന്‍
മണമില്ല മധുവില്ല പൂജക്കെടുക്കില്ല
താനേ വളര്‍ന്നൊരു കാട്ടുപൂവാണു
ഞാന്‍
വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള
പൂജക്കെടുക്കാത്ത കാട്ടുപൂവാണു
ഞാന്‍
ഇഷ്ടമാണെന്നൊന്നു ചൊല്ലുവാന്‍ വേണ്ടി
നിത്യവും നിന്മുമ്പിലെത്തിടുമ്പോള്‍
നിന്റെ കൊലുസ്സിന്റെ നാദങ്ങളില്‍ ഞാന്‍
താനേ മറന്നൊന്നു നിന്നിടുന്നു
ഒന്നും പറയാതെയറിയാതെ
പോയിടുന്നു
ഇഷ്ടമല്ലെന്നൊരു വാക്കു
നീചൊല്ലിയാല്‍
വ്യര്‍ത്ഥമായിപ്പോകുമെന് ജീവിതം
(2)
നീ നടക്കും വഴിയോരത്ത് എന്നെ
കണ്ടാല്‍ ചിരിക്കാതെ പോകരുതേ
(2)
നിന്റെയീ പുഞ്ചിരി മാത്രം
മതിയെനിക്കിനിയുള്ള
കാലം കാത്തിരിക്കാന്‍
(2)
ഇനിയുള്ള കാലം കാത്തിരിക്കാന്‍
(2)
കഴിഞ്ഞു പോയ കാലം
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
ഓര്‍മ്മകളെ നിന്നെയോര്‍ത്തു
കരയുന്നു ഞാന്‍
നിന്റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു
പിടയുന്നു ഞാന്‍
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം
കടലിനക്കരെ
ദേവദാരു പൂത്ത കാലം നീ മറന്നുവോ
പ്രിയേ
ദേവതമാര്‍ ചൂടിത്തന്ന
പൂ മറന്നുവോ
(2)
ദേവിയായി വന്നണഞ്ഞൊരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്കു
നഷ്ടസ്വര്‍ഗ്ഗമോ
(2)
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം
കടലിനക്കരെ
മഞ്ഞലയില്‍ മുങ്ങി നിന്ന തിങ്കളല്ലയോ
പ്രിയേ
തംബുരുവില്‍ തങ്ങി നിന്ന
കാവ്യമല്ലയോ
(2)
കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോര്‍ത്തു
തേങ്ങരുതേ നീ
(2)
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
ഓര്‍മ്മകളെ നിന്നെയോര്‍ത്തു
കരയുന്നു ഞാന്‍
നിന്റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു
പിടയുന്നു ഞാന്‍
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം
കടലിനക്കരെ
അമ്മക്കുയിലേ ഒന്നുപാടൂ
രാരീ രാരിരോ
രാരാരീ രാരീരോ
രാരീ രാരാരീ രാരോ
(2)
അമ്മക്കുയിലേ ഒന്നുപാടൂ
അമ്മിഞ്ഞപ്പാലില്‍ ഒന്നു
നീരാടിക്കോട്ടേ
(2)
ഉറക്കമില്ലമ്മേ ഉറങ്ങാന്‍
നിന്റെ താരാട്ടു കേട്ടൊന്നു
മയങ്ങാന്‍
(2)
രാത്രി പകലായ് മാറ്റും ഞാനീ രാജമല്ലി
മരച്ചോട്ടില്‍
രാക്കുയിലായ് പാടിയ പാട്ടിലെ
രാജകുമാരനല്ലേ ഞാന്‍
രാജ്യമെങ്ങമ്മേ
സൗഭാഗ്യ നാളെങ്ങമ്മേ
അമ്മക്കുയിലേ ഒന്നുപാടൂ
അമ്മിഞ്ഞപ്പാലില്‍ ഒന്നു
നീരാടിക്കോട്ടേ
രാജയോഗത്തില്‍ പിറവിയല്ലേ
അമ്മ കാതോടു കാതിലെന്നും
പറഞ്ഞതല്ലേ
പൂജ കഴിയും പ്രഭാതങ്ങളില്‍
ഇന്നും പാല്‍ക്കഞ്ഞി നല്‍കുവാന്‍
വന്നുവെങ്കില്‍
എന്തിനു നീ മോഹങ്ങള്‍ തന്നേച്ചും
പോയീ
എങ്ങിനെയീ ശൂന്യതയില്‍
സൗഭാഗ്യം നേടാന്‍
ദൂരെ നീ പാര്‍ക്കും ശൂന്യതയില്‍
ഈ പാട്ടിന്റെ സ്വരം കേള്‍ക്കുമോ
അമ്മക്കുയിലേ ഒന്നുപാടൂ
അമ്മിഞ്ഞപ്പാലില്‍ ഒന്നു
നീരാടിക്കോട്ടേ
കാലം പണിതീര്‍ത്ത ശരശയ്യയില്‍
എന്റെ ചിരകാല മോഹമെല്ലാം
ചിറകറ്റു പോയി
നീ കൊതിപ്പിച്ച പൊന്‍പുലരി
ഇന്നും അജ്ഞാതരാവിലെങ്ങോ
മറഞ്ഞു നില്പൂ
ചാരെ വരൂ സാന്തോക്തി ഓതാനായ്
അമ്മേ
കൈവിരലാല്‍ മുറിവേറ്റ നെഞ്ചില്‍
തലോടാന്‍
ഈ വിഷാദത്തിന്‍ ഉള്‍ക്കടലില്‍
നിന്റെ സ്‌നേഹാമൃതം നുകരാന്‍
അമ്മക്കുയിലേ ഒന്നുപാടൂ
അമ്മിഞ്ഞപ്പാലില്‍ ഒന്നു
നീരാടിക്കോട്ടേ
ഉറക്കമില്ലമ്മേ ഉറങ്ങാന്‍
നിന്റെ താരാട്ടു കേട്ടൊന്നു
മയങ്ങാന്‍
(2)
രാത്രി പകലായ് മാറ്റും ഞാനീ രാജമല്ലി
മരച്ചോട്ടില്‍
രാക്കുയിലായ് പാടിയ പാട്ടിലെ
രാജകുമാരനല്ലേ ഞാന്‍
രാജ്യമെങ്ങമ്മേ
സൗഭാഗ്യ നാളെങ്ങമ്മേ
അമ്മക്കുയിലേ ഒന്നുപാടൂ
അമ്മിഞ്ഞപ്പാലില്‍ ഒന്നു
നീരാടിക്കോട്ടേ
രാരീ രാരിരോ
രാരാരീ രാരീരോ
രാരീ രാരാരീ രാരോ
(2)
എന്റെ ഗ്രാമം
കവിത: എന്റെ ഗ്രാമം
രചന: സി.വി.അബ്ദുല്‍ റഷീദ്.
കാത്തിരിക്കുന്നു ഞാന്‍ ആ നല്ല നാളിന്റെ അഗമാനത്തിനായ് മൂകനായി
ആശ്ചര്യമില്ലാതെ അങ്കലാപ്പില്ലാതെ
കാത്തിരിക്കുന്നു ഞാന്‍ ഏകനായി
ഓര്‍ക്കുന്നു ഞാനീ മരുഭുമിയില്‍ നിന്നും
ദൈവനാടിന്റെ ആ ഗ്രാമ ഭംഗി
ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെനിക്കിന്ന്
വിരഹ ദുഖത്തിന്റെ വേദനയില്‍
മകരമാസത്തിന്റെ മഞ്ഞില്‍ വിരിയുന്ന
പൂക്കളെ കാണുവാന്‍ എന്തുഭംഗി
കലപില ശബ്ദമായ് നിദ്രയുണർത്തുന്ന
കിളികളെ കാണുവാന്‍ എന്ത് ഭംഗി
കുന്നും മലകളും പാടങ്ങളുമുള്ള ഒരു കൊച്ചു ഗ്രാമമാണെന്റെ ഗ്രാമം
ടാറിട്ട റോഡില്ല വൈദ്യുതിയുമില്ല
ഓലയാല്‍ മേഞ്ഞുള്ള കൂരകളും
നിദ്രയുണര്‍ന്നു ഞാന്‍ നേരെ നടന്നല്ലോ
ആ കൊച്ചു പാടവരംബിലൂടീ
മകരമാസത്തിന്റെ മഞ്ഞിന്‍ കണങ്ങളെ മുത്തുപോല്‍ തഴുകിയ പുല്ലിലൂടെ
ഞാറു പറിക്കുന്ന പെണ്ണുങ്ങളുണ്ടന്ന്
ഉഴുതുമറിക്കുന്നൊരാണുങ്ങളും
കര്‍ഷകപ്പാട്ടിന്റെ ആ നല്ല വരികളന്ന്
എന്റെ മനസ്സിനെ തൊട്ടുണര്‍ത്തി
വിദ്യാലയങ്ങള്‍ക്കവധി ഉണ്ടാകുമ്പോള്‍
കുട്ടികള്‍ തെരുവില്‍ നിറഞ്ഞിരുന്നു ബാലികബാലന്മാര്‍ ഒന്നായി നിരന്നു
ഗ്രാമത്തിന്‍ ഐശ്വര്യദീപം പോലെ
മീനു പിടിച്ചതും തുമ്പി പിടിച്ചതും
ചെളിയില്‍ കളിച്ചതും ഓര്മതന്നെ
പുളിയും മാങ്ങയും പങ്കിട്ടു തിന്നതും ബാല്യകാലത്തിന്റെ സ്മരണ തന്നെ
(2)
കുന്നിലെ മരമില്ല പാടങ്ങളില്ലിന്ന്
ഉഴുതു മറിയില്ല പാട്ടുമില്ല
ഗ്രാമത്തിന്‍ ഐശ്വര്യ ദീപമായി നിന്ന ബാലികബാലന്മാര്‍ എങ്ങുമില്ല
കാലികള്‍ നില്‍ക്കും തൊഴുത്തുകള്‍ പോലുമിന്ന്‍ ഓലയാല്‍ എങ്ങും അശേഷം ഇല്ല
കര്‍ഷക പാട്ടില്ല കര്‍ഷകരുമില്ല
എന്തൊരു ദുര്‍വിധി ലോകനാഥാ
വൈദ്യുതി ഉണ്ടിന്ന് കേബിളും ഫോണും
കുട്ടിഫോണിന്റെ ടവറുകളും
സൌഭാഗ്യം ഇങ്ങനെ ചേര്‍ന്ന് നിന്നിട്ടും
എന്തെ ഇന്നാര്‍ക്കും സമയമില്ല
എന്തെ ഇന്നാര്‍ക്കും സമയമില്ലാ…..
രാത്രിമഴ
രാത്രിമഴ
ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നിര്‍ത്താതെ പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലേ
(2)
**
രാത്രിമഴ
മന്ദമീയാശുപത്രിക്കുള്ളിലൊരുനീണ്ട
തേങ്ങലായൊഴുകിവന്നെത്തിയീക്കിളിവാതില്‍
വിടവിലൂടേറേത്തണുത്തകൈവിരല്‍
നീട്ടിയെന്നെ തൊടുന്നൊരീ ശ്യാമയാം
ഇരവിന്റെ ഖിന്നയാം പുത്രി
**
രാത്രിമഴ
നോവിന്‍ ഞരക്കങ്ങള്‍ ഞെട്ടലുകള്‍
തീക്ഷ്ണസ്വരങ്ങള്‍
(2)
പൊടുന്നനെയൊരമ്മതന്‍ ആര്‍ത്തനാദം
ഞാന്‍ നടുങ്ങിയെന്‍ ചെവിപൊത്തിയെന്‍
രോഗശയ്യയിലുരുണ്ടുതേങ്ങുമ്പൊഴീ
അന്ധകാരത്തിലൂടാശ്വാസവാക്കുമായെത്തുന്ന
പ്രിയജനം പോലെ
ആരോ പറഞ്ഞു
ആരോ പറഞ്ഞു മുറിച്ചു മാറ്റാം
കേടുബാധിച്ചോരവയവം
ആരോ പറഞ്ഞു മുറിച്ചു മാറ്റാം
കേടുബാധിച്ചോരവയവം
പക്ഷെ
കൊടും കേടു ബാധിച്ച പാവം മനസ്സോ?
**
രാത്രിമഴ
രാത്രിമഴ പണ്ടെന്റെ
സൗഭാഗ്യരാത്രികളിലെന്നെച്ചിരിപ്പിച്ച
കുളിര്‍കോരിയണിയിച്ച വെണ്ണിലാവേക്കാള്‍
പ്രിയംതന്നുറക്കിയോരന്നത്തെയെന്‍
പ്രേമസാക്ഷി
**
രാത്രിമഴ
ഇന്നെന്റെ രോഗോഷ്ണശയ്യയില്‍
വിനിദ്രയാമങ്ങളിലിരുട്ടില്‍ തനിച്ചു കരയാനും
മറന്നു ഞാനുഴലവേ
ശിലപോലെയുറയവേ
എന്‍ ദുഃഖസാക്ഷി
രാത്രിമഴ രാത്രിമഴ
ഇന്നെന്റെ രോഗോഷ്ണശയ്യയില്‍
വിനിദ്രയാമങ്ങളിലിരുട്ടില്‍ തനിച്ചു കരയാനും
മറന്നു ഞാനുഴലവേ
ശിലപോലെയുറയവേ എന്‍ ദുഃഖസാക്ഷി
രാത്രിമഴയോടു ഞാന്‍ പറയട്ടെ
രാത്രിമഴയോടു ഞാന്‍ പറയട്ടെ
നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍
നിന്റെയലിവും അമര്‍ത്തുന്ന രോഷവും
ഇരുട്ടത്തുവരവും തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള
നിന്‍ ചിരിയും തിടുക്കവും നാട്യവും ഞാനറിയും
അറിയുന്നതെന്തുകൊണ്ടെന്നോ?
സഖീ
ഞാനുമിതുപോലെ
രാത്രിമഴ പോലെ
രാത്രിമഴയോടു ഞാന്‍ പറയട്ടെ
നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍
നിന്റെയലിവും അമര്‍ത്തുന്ന രോഷവും
ഇരുട്ടത്തുവരവും തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള
നിന്‍ ചിരിയും തിടുക്കവും നാട്യവും ഞാനറിയും
അറിയുന്നതെന്തുകൊണ്ടെന്നോ?
സഖീ
ഞാനും ഇതുപോലെ
സഖീ
ഞാനുമിതുപോലെ രാത്രിമഴ പോലെ
രാത്രിമഴ പോലെ
നാടുവിട്ട് മറുനാട്ടില്‍
നാടുവിട്ട് മറുനാട്ടില്‍ ഞാനുമിന്നൊരു
പ്രവാസി
കൂടൊഴിഞ്ഞു മണല്‍ക്കാട്ടില്‍
നീറിടുന്നൊരു വിദേശി
ഈ മൗനവിലാപം തീരുവതെന്നെവിടെ…
ഇനി മാമല നാട്ടില്‍ എന്ന് വരും തിരികെ…
പല നാട്ടിലെ മാനവര്
അവരിവിടെ സഹോദരര്
വിധി നീട്ടിയ വീഥികളില്‍
വിരല്‍ കോര്‍ത്തൊരു സ്‌നേഹിതര്
അവരൊന്നയ് പാടുകയായ്
(കോറസ്)
ഈ മൗനവിലാപം തീരുവതെന്നെവിടെ…
ഇനി മാമല നാട്ടില്‍ എന്ന് വരും തിരികെ
കാത്ത് കാത്തൊരവധി വരുമ്പോള്‍
ഖല്‍ബകം കുളിരും..
കൂട്ടിവെച്ച കിനാക്കളുമായി
ചെന്ന് വീടണയും..
ഉറ്റവര്‍കായ് എല്ലാം നല്‍കിടും….
ഉണ്ടുറങ്ങി ദിനവും നീങ്ങിടും….
പോകാനിനിയും വൈകുന്നെന്റെ
സ്ഥിരം മൊഴി ശരമായി
മരുഭൂമിയിലോ മലനാടിതിലോ
പ്രവാസി ഞാന്‍ മകനായി
ആകെയീ ഒരു ജീവിത വഴിയില്‍
ആയുസ്സില്ലതികം..
ആണ്ടിലൊരുനാള്‍ കടലു കടന്നാല്‍
ആരിലാണ് സുഖം..
ഗള്‍ഫുകാരന്‍ ദേശാടനക്കിളി….
ഗതിയറിഞ്ഞാല്‍ കരയുമിണക്കിളി….
തുടരാമിനിയും സല്‍കര്‍മ്മവുമായ്
സഹായിയായ് തണലായി
ഉരുകും മനസ്സില്‍ ഉണര്‍വേകാനായ്
ദുആ കരോ ബദലാ..യി
നാടുവിട്ട് മറുനാട്ടില്‍ ഞാനുമിന്നൊരു
പ്രവാസി
കൂടൊഴിഞ്ഞു മണല്‍ക്കാട്ടില്‍
നീറിടുന്നൊരു വിദേശി
ഈ മൗനവിലാപം തീരുവതെന്നെവിടെ…
ഇനി മാമല നാട്ടില്‍ എന്ന് വരും തിരികെ…
പല നാട്ടിലെ മാനവര്
അവരിവിടെ സഹോദരര്
വിധി നീട്ടിയ വീഥികളില്‍
വിരല്‍ കോര്‍ത്തൊരു സ്‌നേഹിതര്
അവരൊന്നയ് പാടുകയായ്
(കോറസ്)
ഈ മൗനവിലാപം തീരുവതെന്നെവിടെ…
ഇനി മാമല നാട്ടില്‍ എന്ന് വരും തിരികെ
മനസകമില്‍
മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത്
നിനവുകള്‍ കുരുത്ത്
മഹര്‍മാലയെടുത്ത്
മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍
മണവാളനിതാ വരുന്നേ….
(2)
മലര്‍മിഴിയില്‍.. കനവുകളുതിര്‍ത്ത്
തളിര്‍മനം തുടുത്ത്
തുകില്‍ നുറിഞുടുത്ത്
മണമിയലും അറക്കകം തന്നില്‍
പുത്തന്‍ മണവാട്ടി കുണുങ്ങി നിന്നേ…
(2)
താരുണ്യം പൂത്തുലയുന്നൊരു
പെണ്ണിനിണങ്ങും പുതുമാരന്‍
ലാവണ്യ പെണ്‌കൊടി കനവില്‍
കണ്ടതുപോലൊരു മണവാളന്‍
തേനുണ്ണാന്‍ പാറിയണഞ്ഞു
ചേലൊഴുകുന്നൊരു മധുലോലന്‍
(2)
അല്ലിമലര്‍ കിളിക്കൊത്തൊരു മണവാളന്‍..
ഖല്‍ബില്‍ പുളക കുളിര്‍ ചൊരിഞ്ഞു
അരികിലടുക്കും നിന്റെ കളിത്തോഴന്‍..
അനുരാഗക്കഥ ചൊല്ലി രസിച്ചു
മാ..നസം കവരും മാരന്‍
മോ..ഹിച്ചു കിട്ടിയ തോഴന്‍
മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത്
നിനവുകള്‍ കുരുത്ത്
മഹര്‍മാലയെടുത്ത്
മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍
മണവാളനിതാ വരുന്നേ….
മാനിമ്പപെണ്ണേ സുറുമകണ്ണാല്‍
ഒളിയമ്പെറിയേണം
മണിക്യക്കല്ലേ നിന്നുടെ മാരന്
ഖല്‍ബ് കൊടുക്കേണം
മോളെ നീ പുഞ്ചിരികൊണ്ടൊരു
ചീരണി വെച്ച് വിളമ്പേണം
(2)
മണിയറയില്‍ പുതുപട്ട് വിരിക്കേണം..
മുത്തണിമാരനൊത്തൊരുമിച്ച്
മോഹങ്ങള്‍ പങ്കിട്ട് രമിക്കേണം..
പത്തരമാറ്റതിനൊത്തൊരു ബീവി
നാണം കുണുങ്ങീടേണ്ട
കാനോലിളക്കിടേണ്ട
മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത്
നിനവുകള്‍ കുരുത്ത്
മഹര്‍മാലയെടുത്ത്
മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍
മണവാളനിതാ വരുന്നേ….
മലര്‍മിഴിയില്‍.. കനവുകളുതിര്‍ത്ത്
തളിര്‍മനം തുടുത്ത്
തുകില്‍ നുറിഞുടുത്ത്
മണമിയലും അറക്കകം തന്നില്‍
പുത്തന്‍ മണവാട്ടി കുണുങ്ങി നിന്നേ…
(2)
എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്
എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തില്‍ നിന്നും
ആ പൂവ് പറിക്കണം
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത്
മൃതിയിലേയ്ക്ക് ഒലിച്ചു പോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനി എന്റെ ചങ്ങാതികള്‍ മരിച്ചവരാണ്
ഇനി എന്റെ ചങ്ങാതികള്‍ മരിച്ചവരാണ്
ഞാനരിയും കുരലുകളെല്ലാം
ഞാനരിയും കുരലുകളെല്ലാം
എന്റേതോ പൊന്നച്ഛാ?
നീയരിയും കുരലും ചങ്കും
എല്ലാരുടേം പൊന്മകനേ
ഞാനീമ്പിയ മധുവും ചാറും
എന്റേതോ പൊന്നച്ഛാ?
നീ മോന്തിയ മധു നിൻ ചോര..
ചുടുചോര പൊന്മകനേ
ഞാൻ കെട്ടിയ പൊക്കാളിക്കര
ഞാൻ കെട്ടിയ പൊക്കാളിക്കര
എങ്ങേപോയ് നല്ലച്ഛാ ?
നീ വാരിയ ചുടുചോറൊപ്പം
വെന്തേപോയ് നന്മകനേ
അക്കാണും മാമലയൊന്നും
നമ്മുടെതല്ലെൻ മകനെ
ഇക്കാടും കായൽ കരയും
ആരുടേതുമല്ലെൻ മകനേ
പുഴുപുലികൾ പക്കിപരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പുഴുപുലികൾ പക്കിപരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പലകാലക്കുല ദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം
കലഹിച്ചു മരിക്കുന്നിവിടം
ഇഹലോകം തിരുമകനേ
കലഹിച്ചു പൊറുക്കുന്നിവിടം
മാലോകം എൻ തിരുമകനേ
തം തിംതോ തൻ താനേ
തം തിംതോ തൻ താനേ
തന തന തന തൻ താനേ
തം തിംതോ തൻ താനേ
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആ..യിരം പേര്‍ വരും…
കരയുമ്പോള്‍ കൂ..ടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും…
നിന്‍ നിഴല്‍ മാത്രം വരും…
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍…
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്ത..ക്കാരന്‍
ആയിരം കാതം അകലെയാണെങ്കിലും
ആയിരം കാതം അകലെയാണെങ്കിലും
മായാതെ മക്കാ മനസ്സിൽ നില്പ്പൂ
ആയിരം കാതം അകലെയാണെങ്കിലും
മായാതെ മക്കാ മനസ്സിൽ നില്പ്പൂ
ലക്ഷങ്ങൾ എത്തി നമിക്കും മദീന
അക്ഷയ ജ്യോതിസ്സിൻ പുണ്യ ഗേഹം
സഫാ-മാർവാ മലയുടെ ചോട്ടിൽ
സാഫല്യം തേടി നേടിയോരെല്ലാം
തണലായി തുണയായി
സംസം കിണറിന്നും
അണകെട്ടി നില്ക്കുന്നു
പുണ്യ തീർത്ഥം
കാലപ്പഴക്കത്താൽ
കാലപ്പഴക്കത്താൽ മാറ്റാൻ കഴിയുമോ
ബിലാലിൻ സുന്ദര ബാങ്കൊലികൾ
ഖുർആന്റെ കുളിരിടും വാക്യങ്ങൾ എന്നുടെ
കരളിലെ കറകൾ കഴുകിടുന്നു
ആയിരം കാതം അകലെയാണെങ്കിലും
മായാതെ മക്കാ മനസ്സിൽ നില്പ്പൂ
തിരുനബിയുര ചെയ്ത സാരോപദേശങ്ങൾ
അരുളട്ടിഹപരാ-നുഗ്രഹങ്ങൾ
എന്നെ പുണരുന്നാ (2)
പൂനിലാവേ പുണ്യ റസൂലിൻ തിരുവോളിയെ
അള്ളാവേ നിന്നരുളൊന്നു മാത്രം
തള്ളല്ലേ നീയെന്റെ തമ്പുരാനേ
ആയിരം കാതം അകലെയാണെങ്കിലും
മായാതെ മക്കാ മനസ്സിൽ നില്പ്പൂ
കളിയും ചിരിയും
കളിയും ചിരിയും തമാശകൾ ഇന്നു ദുനിയാവിൽ ആടിക്കളിച്ചവർ
നല്ല കളിയും ചിരിയും തമാശകൾ ഇന്നു ദുനിയാവിൽ ആടിക്കളിച്ചവർ ...
നാളെ പരലോകത്താടാൻ മോഹിക്കുമേ..വിധിയില്ലാതെ ഖേദിച്ചിരിക്കുമേ...
(കളിയും ചിരിയും...)
ഓ ഓ ഓ...അമ്പിളിത്താരകൾ നാണിക്കുമേ
ഓ ഓ ഓ...ഇമ്പ സ്വർഗ്ഗകന്യകൾ പ്രകാശിക്കുമേ...(2)
സുഖ ആനന്ദം കൊള്ളാൻ അടുക്കുമേ..
പൂത്ത തിങ്കളോടാടി രസിക്കുമേ...(2)
നല്ല കളിയും.....
(കളിയും ചിരിയും...)
ഓ ഓ ഓ..നശ്വരമായൊരു ജീവിതമേ...
ഓ ഓ ഓ..തുച്ച നാടിന്നുവേണ്ടി കലഹിക്കുമേ..(2)
ഉണ്ടു് ശാശ്വതമായൊരു ജീവിതം
വരും എന്നെന്നും പാർത്തു സുഖിച്ചിടാം...(2)
നല്ല കളിയും.....
(കളിയും ചിരിയും...)
ഓ ഓ ഓ..ഭൂമിയും വേലയും കൂലിയുമേ..
ഓ ഓ ഓ..എല്ലാം എന്തിന്നായ് ചോദിച്ചലഞ്ഞീടുന്നു...(2)
ഇന്നു പള്ളയെ നമ്മൾ പുല്ലാക്കിയാൽ
നാളെ പാവനസ്വർഗ്ഗം ലഭിച്ചിടും...(2)
പരി പാവനസ്വർഗ്ഗം ലഭിച്ചിടും...
(കളിയും ചിരിയും...)
പരന്‍ വിധി ചുമ്മാ വിട്ട്
പരന്‍ വിധു ചുമ്മാ വിട്ട് ചൊങ്കില്‍ നടക്കുന്ന
ശുജഅത്ത് നമുക്കുണ്ട് നാട്ടിലേ
കഥയെന്തെന്നറിവുണ്ടൊ നാളെ കിടക്കുന്ന
ഖബറെന്ന് ഭയങ്കര വീട്ടിലേ
വീട്ടിലെ മെത്ത പിരിഞ്ഞ് നമുക്ക്
കാട്ടിലാറടി മണ്ണാണ്
ചേലില്‍ ചെന്ന് കിടക്ക്‍ണ നമ്മുടെ
മേലെ വരുന്നത് കല്ലാണ്
ഇലയും നല്‍ തണ്ണീരതും
ചേര്‍ത്ത് മണ്ണിനാലെ
അടവാക്കും വിടവിനെ ബാറിലെ
കനമേറും വിധം കല്ലും മണ്ണും അതിന്‍ മീതെ
മറമാടും ഖബര്‍ ബഹുജോറിലെ (പരന്‍ വിധി…)
ഇഷ്‌ടജനങ്ങളെ വിട്ട് പിരിഞ്ഞ്
കട്ടിലേറിപ്പോകുമ്പോള്‍
ഉറ്റവരെല്ലാം കരളും പൊട്ടി-
ക്കരയുന്നുണ്ടകലുമ്പോള്‍
അകലുമ്പോള്‍ ഗൃഹത്തിലെ
പെണ്ണ് പറയുന്നു ഉലകത്തില്‍ തണി
എനിക്കാരെന്ന്
(പരന്‍ വിധി…)
ഓത്തു പള്ളീലന്നു നമ്മള്‍
ഓത്തു പള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണ് നീലമേഘം
കൂന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക
പാഠപുസ്തകത്തില്‍ മയില്‍പ്പീലി വെച്ചുകൊണ്ട്
പീലി പെറ്റു കൂട്ടുമെന്ന് നീ പറഞ്ഞ് പണ്ട്
ഉപ്പു കൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്
ഇപ്പോഴക്കഥകളേ നീ അപ്പടി മറന്ന്
(ഓത്തു പള്ളീലന്നു)
കാട്ടിലെ കോളാമ്പി പൂക്കള് നമ്മളേ വിളിച്ചു
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
കാലമാമിലഞ്ഞിയെത്ര പൂക്കളേ പൊഴിച്ചു
കാത്തിരിക്കും മോഹവും ഇന്നെങ്ങനെ പിഴച്ചു
ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ തന്നിടക്ക്
വേലി കെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ മിടുക്ക്
എന്റെ കണ്ണുനീരു തീര്‍ത്ത കായലിലിഴഞ്ഞു
നിന്റെ കളിത്തോണിനീങ്ങി എങ്ങു പോയ് മറഞ്ഞു
ഓത്തു പള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണ് നീലമേഘം
കാഫ് മല കണ്ട പൂങ്കാറ്റേ
പീര്‍ മുഹമ്മദ്
കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരക്ക കായ്‌ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ (2)
ആമിനയ്‌ക്കോമനപ്പൊന്‍ മകനായ്
ആരംഭപ്പൈതല്‍ പിറന്നിരുന്നു
ആരംഭപ്പൈതല്‍ പിറന്ന നേരം
ആനന്ദം പൂത്തു വിടര്‍ന്നിരുന്നോ (2)
ഇഖ്‌റഅ‌് ബിസ്‌മി നീ കേട്ടിരുന്നോ
ഹിറയെന്ന മാളം നീ കണ്ടിരുന്നോ
അലതല്ലും ആവേശത്തേന്‍ കടലില്‍
നബിയുല്ലയൊത്ത് കഴിഞ്ഞിരുന്നോ (2) (കാഫ് മല…)
ബദ്‌റും ഹുമൈനിയും ചോരകൊണ്ട്
കഥയെഴുതുന്നത് കണ്ടിരുന്നോ
മക്കത്തെ പള്ളി മിനാരത്തിലെ
കിളി കാറ്റിനോട് പറഞ്ഞിരുന്നോ (2)
ഉഹ്‌ദിന്റെ ഗൌരവം ഇന്നുമുണ്ടോ
അഹദിന്റെ കല്പന അന്നു കണ്ടോ
വീരരില്‍ വീരനായുള്ള ഹംസ
വീണു പിടഞ്ഞതിന്നോര്‍മ്മയുണ്ടോ (2)
കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരക്ക കായ്‌ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ (2)
അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ
അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ
ഖത്താബിന്‍ മന്ദിരം ത്വവാഫ് ചെയ്യും ലോകമേ
ഖൈറായമാര്‍ഗ്ഗം ഹജ്ജ് നിര്‍വ്വഹിക്കും ഭാഗ്യമേ
ഖല്ലാക്കവന്‍ കലാമില്‍ വാഴ്ത്ത ഹജറുല്‍ അസ്‌വദും
കനിവോടെ മുത്തം കൊള്ളുമാ മുത്തഖീങ്ങളും
അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ
ആദം നബി മുതല്‍ക്കും അമ്പിയാക്കള്‍ സര്‍വ്വരും
ആരാധിച്ചുള്ള പരിശുദ്ധമായ കേന്ദ്രവും (2)
വേദാതിവേദികള്‍ക്കും ലക്ഷ്യസ്ഥാനമാണതേ
ബൈത്തുല്‍ ഹറം ചരിത്രമേകിടുന്ന വീടതേ
അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ
ഉല്ലാസമന്ദിരം പ്രപഞ്ചത്തിന്റെ മധ്യമേ
ഉമ്മുല്‍ ഖുറാ പ്രകീര്‍ത്തനം ജഗദ്‌സങ്കേതമേ
ഖല്ലാക്കവന്‍ കലാമില്‍ വാഴ്ത്ത ഹജറുല്‍ അസ്‌വദും
കനിവോടെ മുത്തം കൊള്ളുമാ മുത്തഖീങ്ങളും
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ
ആദം നബി മുതല്‍ക്കും അമ്പിയാക്കള്‍ സര്‍വ്വരും
ആരാധിച്ചുള്ള പരിശുദ്ധമായ കേന്ദ്രവും (2)
വേദാതിവേദികള്‍ക്കും ലക്ഷ്യസ്ഥാനമാണതേ
ബൈത്തുല്‍ ഹറം ചരിത്രമേകിടുന്ന വീടതേ
അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ
ഉല്ലാസമന്ദിരം പ്രപഞ്ചത്തിന്റെ മധ്യമേ
ഉമ്മുല്‍ ഖുറാ പ്രകീര്‍ത്തനം ജഗദ്‌സങ്കേതമേ
ഖല്ലാക്കവന്‍ കലാമില്‍ വാഴ്ത്ത ഹജറുല്‍ അസ്‌വദും
കനിവോടെ മുത്തം കൊള്ളുമാ മുത്തഖീങ്ങളും
അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ
ഞാൻ മരിച്ചാൽ
ഞാൻ മരിച്ചാൽ
അലമുറയിടുന്ന പ്രിയപ്പെട്ടവരോട് പറയുക:
കുഴിച്ചുമൂടാൻ പോകുന്ന
ഈ മൃതദേഹമാണ് ഞാൻ എന്നാണോ നിങ്ങൾ കരുതുന്നത്
അല്ലാഹു സത്യം! ആ മയ്യിത്തല്ല,
അതിനുള്ളിലായിരുന്നു ഞാൻ
അത് വെറും ശരീരം എന്റെ വീട്
അല്പകാലത്തേക്ക് മാത്രം
എനിക്കുള്ള വസ്ത്രം
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ
ഞാൻ മരിച്ചാൽ
ഞാൻ മരിച്ചാൽ
അലമുറയിടുന്ന പ്രിയപ്പെട്ടവരോട് പറയുക:
കുഴിച്ചുമൂടാൻ പോകുന്ന
ഈ മൃതദേഹമാണ് ഞാൻ എന്നാണോ നിങ്ങൾ കരുതുന്നത്
അല്ലാഹു സത്യം! ആ മയ്യിത്തല്ല,
അതിനുള്ളിലായിരുന്നു ഞാൻ
അത് വെറും ശരീരം എന്റെ വീട്
അല്പകാലത്തേക്ക് മാത്രം
എനിക്കുള്ള വസ്ത്രം
ഞാൻ ഒരു നിധി
അത് ഞെരുങ്ങി കഴിയുകയായിരുന്നു.
കളിമണ്ണിന്റെ രഹസ്യ രക്ഷയായിരുന്നു എന്റെ മറ
ഞാൻ ഒരു മുത്ത് ചിപ്പിയുടെ തടവറയിലായിരുന്നു
അത് അതിന്റെ ഇടുക്കങ്ങളിൽ നിന്ന്
ഞാൻ മുക്തമായിരിക്കുന്നു
ഞാൻ ഒരു പറവ
ഇത് എന്റെ കൂട്
അതിനെ പണയപ്പണ്ടമാക്കി ഞാൻ
പറന്നുപോയിരിക്കുന്നു.
എന്നെ സ്വതന്ത്രമാക്കി
അത്യുന്നതങ്ങളിൽ വീടൊരുക്കി തന്ന
അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു.
ഇന്നോളം നിങ്ങൾക്കിടയിൽ
വെറും മയ്യിത്തായിരുന്നല്ലോ ഞാൻ
കഫൻ പുടയഴിച്ച് ഇപ്പോഴത്രേ ഞാൻ
ശരിക്കും ജീവിച്ചത്.
(ഇമാം ഗസ്സാലിയുടെ മരണശേഷം അദ്ദേഹത്തിന്റെ തലയിണക്കടിയിൽ നിന്ന് ശിഷ്യന്മാർ കണ്ടെടുത്ത കവിത)
തകർത്താലീടണം എൻ പാപമല്ലാഹ്
ശുഭ സ്ഥിതി ധാതുയർസ്ഥാനത്തിലല്ലാഹ്
പകൽ രാവിൽ പുകഴ്‍വാൻ അർഹനല്ലാഹ്
പ്രതിഫല നാളിൽ യജമാനൻ നീയല്ലാഹ്
മഹത്സ്നേഹം കൊതിക്കും ആദി മന്നാ
മഹത്സ്നേഹം കൊതിക്കും ആദി മന്നാ
മിക മോക്ഷം ചൊരിഞ്ഞീടേണംഅല്ലാഹ്
തകർത്താലീടണം എൻ പാപമല്ലാഹ്
ശുഭ സ്ഥിതി ധാതുയർസ്ഥാനത്തിലല്ലാഹ്
സബ് സൃഷ്ടിക്ക് യജമാനാ ജലാലേ
സബ് സൃഷ്ടിക്ക് യജമാനാ ജലാലേ
സുബ്ഹാനെ ജയം വാഴ്‌ത്തേണംഅല്ലാഹ്
തകർത്താലീടണം എൻ പാപമല്ലാഹ്
ശുഭ സ്ഥിതി ധാതുയർസ്ഥാനത്തിലല്ലാഹ്
അതി വിശ്വ പ്രപഞ്ചത്തിൽ നിറൈന്തേൻ
അതി വിശ്വ പ്രപഞ്ചത്തിൽ നിറൈന്തേൻ
അധിപതിയായൊരാധികാരി നീയല്ലാഹ്
തകർത്താലീടണം എൻ പാപമല്ലാഹ്
ശുഭ സ്ഥിതി ധാതുയർസ്ഥാനത്തിലല്ലാഹ്
നേരമില്ലുണ്ണിക്കു നേരമില്ല
നേരമില്ലുണ്ണിക്കു നേരമില്ല
നേരമ്പോക്കോതുവാൻ നേരമില്ല
മുറ്റത്തെ മാവിന്റെ തോളിലൊന്നേറുവാൻ
മാറിലൊന്നാടുവാൻ നേരമില്ല
തുമ്പിയെക്കൊണ്ടൊരു കല്ലെടുപ്പിക്കുവാൻ
തുമ്പപ്പൂവൊന്നു പറിച്ചീടുവാൻ
നാലു കാൽ നാട്ടിയോരോലപ്പുര കെട്ടി
കഞ്ഞി വെച്ചീടുവാൻ നേരമില്ലാ
നെല്ലീ മരത്തിലേക്കാഞ്ഞൊന്നെറിയുവാൻ
കല്ലെടുത്താലമ്മ കണ്ണുരുട്ടും
ഊഞ്ഞാലു കെട്ടാൻ തുടങ്ങിയാലമ്മയെൻ
തുടയീലടിക്കുവാനോടിയെത്തും
ഒരു തുള്ളി പുതുമഴയെങ്ങാനും കൊള്ളുകിൽ
ഒരു പാടു ചീത്ത പറയുമച്ഛൻ
അപ്പൂപ്പൻ താടിയോടൊപ്പം നടക്കുകിൽ
അപ്പൂപ്പൻ പോലും വഴക്കിടുന്നു
മണ്ണപ്പം ചുട്ടു കളിക്കുവാൻ പാടില്ല
മണ്ണിരയെയൊന്നു തൊട്ടു കൂടാ
കുഴി പാടും നേരം മധു മൊഴി ചൊല്ലുവാൻ
അണ്ണാനോടൊത്തു ചിലച്ചീടുവാൻ
ആമ്പലിൻ പുഞ്ചിരീ കണ്ടു രസിക്കുവാൻ
മീനുകളോടൊന്നു മിണ്ടീടുവാൻ
പാടത്തു പോയൊന്നു പട്ടം പറപ്പിക്കാൻ
പാട്ടൊന്നും പാടുവാൻ പാടില്ലത്രെ
ചുണ്ടുകൾ നന്നായ് മുറുക്കിച്ചുകപ്പിച്ച
ചെത്തിതൻ ചാരത്തു ചെന്നുകൂടാ
കാലികൾ മേയുന്ന കുന്നിൻ ചെരൂവിലെ
ക്കെത്തി നോക്കീടുവാൻ പാടില്ലത്രെ
ആറ്റിലിറങ്ങുവാൻ കുളിരൊന്നറിയുവാൻ
ഓളങ്ങളിൽ ചെന്നു തുടി കൊട്ടുവാൻ
പുഴയുടേ തീരത്തു പൂഴീ മണലിൽ
പൂത്താങ്കിരിക്കളി പാടില്ലത്രെ
മഴയുടെ കുളിരിനെ വാരിപ്പുണരുവാൻ
മണ്ണിനേ മാറോടു ചേർത്തീടുവാൻ
വെയ്‌ലിലൂടൊന്നു വിയർത്തു നടക്കുവാൻ
നീലാ നിലാവീലലിഞ്ഞീടുവാൻ
പേരാ മരത്തിൽ വലിഞ്ഞൂ കയറുവാൻ
പെരുവഴീയൊന്നിലും ചെന്നുകൂടാ
കൂട്ടുകാരൊത്തൊന്നു കൂട്ടുകൂടീ
പൊട്ടിച്ചിരിക്കുവാൻ നേരമില്ലാ
കണ്ണുരുട്ടിക്കാട്ടുമമ്മയുണ്ടുണ്ണിക്കു
മീശാ വിറപ്പിക്കുമച്ഛനുണ്ട്
ഒച്ചവെച്ചീടുന്ന ചേച്ചിയുണ്ടുണ്ണിക്ക്
ചൂരൽ പഴം തരും ടീച്ചറുണ്ട്
ഉണ്ണിക്കു നക്ഷത്രമെണ്ണുവാൻ നേരമി
ല്ലുണ്ണിക്കിനാവിനും നേരമില്ലാ
ഉണ്ണീടെ കയ്യിലേ പാവയോടൊത്തൊന്നു
കൊഞ്ചിപ്പറയുവാൻ നേരമില്ലാ
ഉണ്ണി സ്വയമൊരു പാവയായ് മാറീ
ട്ടാടണം പാടണം തുള്ളണം പോൽ
നേരമില്ലുണ്ണിക്കു നേരമില്ലാ
നേരെയിരിക്കുവാൻ നേരമില്ലാ….
മനസ്സിൽ തൊയ്ബ വസന്തമേ
മനസ്സിൽ തൊയ്ബ വസന്തമേ
പുണ്യ മരീചികതീരമേ
മനസ്സിൽ തൊയ്ബ വസന്തമേ
പുണ്യ മരീചിക തീരമേ
പൂ നിലാ മദീനയിൽ
പരിമള സുമമേ അസ്സലാം
മനസ്സിൽ തൊയ്ബ വസന്തമേ
പുണ്യ മരീചികതീരമേ
മനസ്സിൽ തൊയ്ബ വസന്തമേ
പുണ്യ മരീചികതീരമേ
കനകപ്പതിയിൽ പോയിടുവാൻ
കാഞ്ചന മോഹമായ്
കതിരൊളി നൂറിലണഞ്ഞിടുവാൻ
അഭിലാഷം നിറവായ്
കനകപ്പതിയിൽ പോയിടുവാൻ
കാഞ്ചന മോഹമായ്
കതിരൊളി നൂറിലണഞ്ഞിടുവാൻ
അഭിലാഷം നിറവായ്
അഷ്റഫുൽ ഹല്‍ക്ക് ഹബീബോരേ
അരമന റൗളയിൽ വാണോരേ
അങ്ങയിലെത്തിയിടാൻ കൊതിയേറെ
മനസ്സിൽ തൊയ്ബ വസന്തമേ
പുണ്യ മരീചിക തീരമേ
മനസ്സിൽ തൊയ്ബ വസന്തമേ
പുണ്യ മരീചിക തീരമേ
അസുലഭമായൊരു ഹര്‍ഷ മഴ ... ഉള്ളില്‍ പെയ്തിടും ...
ആറ്റല്‍ റസൂലിന്‍ പൂങ്കാവില്‍ കൂടു..വാന്‍ തുണച്ചാല്‍
സൌഭാഗ്യം നീ എന്ന് തരും..
സദയം ഇനിയും ഞാന്‍ തേടും
സഫലീകരിക്കണെ യാ അള്ളാഹ് ..
മനസ്സിൽ തൊയ്ബ വസന്തമേ
പുണ്യ മരീചിക തീരമേ..
മനസ്സിൽ തൊയ്ബ വസന്തമേ
പുണ്യ മരീചിക തീരമേ..
ഇഷ് ട പനിമതി ഒളിവേകും .... ഇമ്പ മദീ...നയില്‍ ...
ഇനിയൊരു നാളില്‍ ചേക്കാറാന്‍ ആശാ .. ച്ചിറകില്‍ ഞാന്‍ ...
ഇഷ് ട പനിമതി ഒളിവേകും .... ഇമ്പ മദീ...നയില്‍ ...
ഇനിയൊരു നാളില്‍ ചേക്കാറാന്‍ ആശാച്ചിറകില്‍ ഞാന്‍ ...
തുളുംമ്പിടും മനസ്സില്‍ മണി ചെപ്പ് ...
തിങ്കള്‍ തീരമിലെത്തിക്ക് .... നാഥാ വീണ്ടും തേടുന്നൂ...
മനസ്സിൽ തൊയ്ബ വസന്തമേ
പുണ്യ മരീചിക തീരമേ
മനസ്സിൽ തൊയ്ബ വസന്തമേ
പുണ്യ മരീചിക തീരമേ
പൂ നിലാ മദീനയിൽ
പൂ നിലാമദീനയിൽ
പരിമള സുമമേ അസ്സലാം
No comments:
New comments are not allowed.